Movie News

ടൊവിനോയുടെ ഹിറ്റ് ചിത്രം ‘ഐഡന്റിറ്റി’ ZEE5ൽ ജനുവരി 31ന് റിലീസ് ചെയ്യുന്നു !

സംവിധായകരായ അഖിൽ പോളും അനസ് ഖാനും ചേർന്ന് തിരക്കഥ രചിച്ച ചിത്രം ജനുവരി 2നാണ് തിയറ്റർ റിലീസ് ചെയ്തത്.

 

ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രം ‘ഐഡന്റിറ്റി’ ഒടിടി റിലീസിനൊരുങ്ങുന്നു. ജനുവരി 31 മുതൽ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ ZEE5ലൂടെ ചിത്രം പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്കെത്തും. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി ജെയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ആക്ഷൻ രം​ഗങ്ങൾക്ക് പ്രധാന്യം നൽകി ബി​ഗ് ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് എന്ന ബേബലാണ് സ്വന്തമാക്കിയത്. സംവിധായകരായ അഖിൽ പോളും അനസ് ഖാനും ചേർന്ന് തിരക്കഥ രചിച്ച ചിത്രം ജനുവരി 2നാണ് തിയറ്റർ റിലീസ് ചെയ്തത്.

‘2018’, ‘എആർഎം’, എന്നീ മെഗാഹിറ്റുകൾക്ക് ശേഷം ടൊവിനോ, ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രം ‘ലിയോ’ക്ക് ശേഷം തൃഷ ക‍ൃഷ്ണ, ‘ഗാന്ധിവധാരി അർജുന’, ‘ഹനുമാൻ’ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം വിനയ് റായ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ബോളിവുഡ് താരം മന്ദിര ബേദിയാണ് കൈകാര്യം ചെയ്തത്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്. സീ5 പിആർഒ: വിവേക് വിനയരാജ്.

 

content highlight : The film, scripted by directors Akhil Paul and Anas Khan, released in theaters on January 2.