ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ, മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി വനിതകൾക്ക് മാത്രമായി നടത്തുന്ന ത്രിദിന ഫിലിം എഡിറ്റിംഗ് ശില്‍പശാല തേവര എസ് എച്ച് കോളെജിൽ ആരംഭിച്ചു. സംയോജിത എന്നാണ് വര്‍ക്ക്ഷോപ്പിന്‍റെ പേര്. ചടങ്ങ് ഫെഫ്ക ഫെഡറേഷൻ പ്രസിഡന്റ് സിബി മലയിൽ ഉദ്ഘാടനം ചെയ്തു. എഡിറ്റേഴ്സ് യൂണിയൻ അംഗം ബീന പോൾ മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ എഡിറ്റേഴ്സ് യൂണിയൻ പ്രസിഡന്റ് എൽ ഭൂമിനാഥൻ, സെക്രട്ടറി വിപിൻ എം ജി, എസ് എച്ച് കോളേജ് ഡീൻ ഡോ. ആഷ ജോസഫ് എന്നിവർ സംസാരിച്ചു.