Food

ഇഞ്ചിയും ഏലയ്ക്കയുമിട്ട് ഒരു വെറൈറ്റി ചായ തയ്യാറാക്കിയാലോ?

ഇഞ്ചിയും ഏലയ്ക്കയുമിട്ട് ഒരു വെറൈറ്റി ചായ തയ്യാറാക്കിയാലോ? എന്നും കുടിക്കുന്നതില്‍ നിന്നും അല്പം വ്യത്യസ്തമാക്കി തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

  • വെള്ളം – 1 ഗ്ലാസ്
  • പാൽ – ഒന്നേകാൽ കപ്പ്
  • ഏലയ്ക്ക – 1
  • ഇഞ്ചി – 1 ചെറിയ കഷ്ണം
  • പഞ്ചസാര – 2 ടീസ്പൂൺ ( ആവശ്യാനുസരണം)

തയ്യാറാക്കുന്ന വിധം

വെള്ളം തിളപ്പിച്ചു ഇഞ്ചിയും ഏലയ്ക്കായും ചതച്ചിടുക. ഈ കൂട്ട് തിളച്ചു വരുമ്പോൾ പഞ്ചസാരയും ആവിശ്യത്തിന് തേയിലയും ചേർത്ത് വീണ്ടും തിളപ്പിച്ചു 5നിമിഷം മൂടിവെക്കുക. എന്നിട് പാലും ചേർത്ത് തിളച്ചുവരുമ്പോൾ ഇറക്കി അരിച്ചെടുത്ത് കപ്പിലേക്ക് വിളമ്പുക.