ഉച്ചയ്ക്ക് ഊണിനൊപ്പം കഴിക്കാൻ ഒരു കിടിലൻ കറി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന കുമ്പളങ്ങ പാല്‍ കറി.
ആവശ്യമായ ചേരുവകള്‍
- കുമ്പളങ്ങ – 250 ഗ്രാം
- ·സവാള – 1 (ചെറുത് )
- ·പച്ചമുളക് – 2 എണ്ണം
- മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
- മല്ലിപ്പൊടി – 1 ടീസ്പൂണ്‍
- മുളകുപൊടി – 1 ടീസ്പൂണ്‍
- ഒന്നാം പാല്‍ – 1 കപ്പ്
- രണ്ടാം പാല്‍ – 1 കപ്പ്
- കടുക് – 1 ടീസ്പൂണ്‍
- വറ്റല്‍ മുളക് – 2 എണ്ണം
- വെള്ളം – 1 കപ്പ്
- കറിവേപ്പില
- വെളിച്ചെണ്ണ
- ഉപ്പ്
തയാറാക്കുന്ന വിധം
ഒരു പ്രഷര്‍ കുക്കറിലേക്കു ചെറുതായി മുറിച്ച കുമ്പളങ്ങ, സവാള, പച്ചമുളക്, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം കാല്‍ കപ്പ് വെള്ളവും ചേര്‍ത്ത് കുമ്പളങ്ങ വേവിക്കാന്‍ വയ്ക്കാം. കുക്കര്‍ രണ്ടു വിസില്‍ അടിച്ചാല്‍ സ്റ്റൗ ഓഫ് ചെയ്തിടാം. കുക്കറിലെ പ്രഷര്‍ മുഴുവനായി പോയ ശേഷം കുക്കര്‍ തുറക്കാം.
വീണ്ടും സ്റ്റൗ ഓണ്‍ ചെയ്യാം. ശേഷം രണ്ടാം പാല്‍ ചേര്‍ത്തുകൊടുത്തു പതുക്കെ ഇളക്കി കൊടുക്കാം. തേങ്ങാപ്പാല്‍ നന്നായി തിളച്ചു വന്നാല്‍ ഒന്നാം പാല്‍ കൂടി ചേര്‍ത്ത് പതുക്കെ ഇളക്കി കൊടുക്കാം. ഒന്നാം പാല്‍ ചേര്‍ത്ത് ഒന്ന് തിളച്ചു വരുമ്പോള്‍ കറി സ്റ്റൗവില്‍ നിന്നും മാറ്റാം. ഇനി ചെറിയ ഫ്രൈയിങ് പാന്‍ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. വെളിച്ചെണ്ണ ചൂടായാല്‍ കടുകും വറ്റല്‍ മുളകും കറി വേപ്പിലയും ചേര്‍ത്ത് കറിയിലേക്കു വറുത്തിടണം.