മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരനായ ഒരു നടനാണ് മമ്മൂട്ടി എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല മലയാള സിനിമയുടെ മെഗാസ്റ്റാർ പദവി കുറച്ച് അധികം വർഷങ്ങളായി മമ്മൂക്ക സ്വന്തമാക്കി വച്ചിരിക്കുകയാണ് മമ്മൂക്കയുടെ അരികിൽ താമസിക്കുക എന്നത് ആരാണ് ആഗ്രഹിക്കാത്തത് അദ്ദേഹത്തിന്റെ അരികിൽ താമസിക്കുവാൻ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടായിരിക്കില്ല അങ്ങനെയുള്ളവർക്ക് ഒരു മികച്ച അവസരം കൈവന്നിരിക്കുകയാണ്. ആ അവസരത്തെ കുറിച്ചാണ് ഇപ്പോൾ ഇൻസ്റ്റഗ്രാം കളിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത് മമ്മൂട്ടിയുടെ അയൽവക്കകാരൻ ആകുവാനുള്ള ഒരു സാഹചര്യമാണ് ഇപ്പോൾ മമ്മൂക്ക ആരാധകർക്ക് കിട്ടിയിരിക്കുന്നത്
എറണാകുളത്ത് മമ്മൂട്ടിയുടെ വീടിന് അടുത്ത് സ്ഥലം കൊടുക്കാനുണ്ട് എന്നാണ് മല്ലു റിലേറ്റർ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയുള്ള ഒരു വ്യക്തി അറിയിക്കുന്നത് എറണാകുളത്ത് മമ്മൂട്ടിയുടെ വീടിന് തൊട്ടടുത്ത തന്നെയാണ് ഈ സ്ഥലം ഉള്ളത് 10 സെന്റ് സ്ഥലമാണ് കൊടുക്കാനുള്ളത് ഒരു സെന്റിന് 27 ലക്ഷം രൂപ വെച്ചാണ് സ്ഥലത്തിന് വില ചോദിക്കുന്നത് മമ്മൂട്ടിയുടെ അയൽവക്കക്കാർ ആകാൻ താല്പര്യമുള്ളവർക്ക് ഈ നമ്പറിൽ കോൺടാക്ട് ചെയ്യാൻ എന്ന് പറഞ്ഞുകൊണ്ടാണ് ഒരു നമ്പർ കൂടി കൊടുക്കുന്നത്
View this post on Instagram
പലതരത്തിലുള്ള മാർക്കറ്റിംഗ് കണ്ടിട്ടുണ്ടെങ്കിലും ഇതൊരു ഒന്നൊന്നര മാർക്കറ്റിംഗ് തന്ത്രമായിപ്പോയി എന്നാണ് പലരും ഇതിന് താഴെ കമന്റ് ചെയ്യുന്നത് പല ആളുകളുടെയും രസകരമായ രീതിയിലുള്ള മാർക്കറ്റിംഗ് രീതികൾ കണ്ടിട്ടുണ്ട് എന്നാൽ മലയാളത്തിലെ മെഗാസ്റ്റാറിനെ തന്നെ ഈ മാർക്കറ്റിങ്ങിന് വേണ്ടി തിരഞ്ഞെടുത്തത് ഒരു വല്ലാത്ത രീതിയായി പോയി എന്നാണ് രസകരമായി പലരും കമന്റ് ചെയ്യുന്നത്.