നല്ല കിടിലന്‍ പാല്‍ പേട ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന പാൽ പേട റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- പാല്‍ പൊടി – 1 കപ്പ്
- പാല്‍ – 1/4 കപ്പ്
- പഞ്ചസാര പൊടിച്ചത് – 1/4 കപ്പ്
- നെയ്യ് – 2 ടേബിള്‍സ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു പാന്‍ അടുപ്പത്ത് വച്ച് നെയ്യ് ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ബാക്കി എല്ലാ ചേരുവകളും ചേര്‍ത്ത് തീ കുറച്ച് പാനില്‍ നിന്നും വിട്ടു വരുന്ന പാകത്തില്‍ ചൂടാക്കുക. തീ ഓഫ് ചെയ്ത് അഞ്ച് മിനിറ്റിനു ശേഷം കൈയില്‍ നെയ്യ് പുരട്ടിയ ശേഷം ഓരോ ഉരുളകളാക്കി പരത്തി എടുക്കുക.