മലപ്പുറം പൊന്നാനിയിൽ മർദ്ദനമേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു. പൊന്നാനി മുക്കാടി സ്വദേശി കളത്തിൽ പറമ്പിൽ കബീർ (32) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.
കബീറിന് തലക്ക് പിറകിൽ ഗുരുതര പരിക്ക് ഉണ്ടായിരുന്നു. സംഭവത്തിൽ കബീറിന്റെ സുഹൃത്തുക്കളായ മനാഫ്, ഫൈസൽ, അബ്ദുറഹ്മാൻ എന്നിവർക്കെതിരെ പൊന്നാനി പൊലീസ് കേസ് എടുത്തു.