Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

കോണ്‍ഗ്രസില്‍ അടി തുടങ്ങി: KPCC അധ്യക്ഷ പദവിയെ ചൊല്ലി വെട്ടിയും തിരിച്ചു വെട്ടിയും നേതാക്കള്‍; സുധാകരനും സതീശനും രണ്ടു തട്ടില്‍; ആര് വീഴും ആര് വാഴും എന്ന് കണ്ടറിയണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 25, 2025, 04:05 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയത്തിലെ പ്രധാന ഭാഗമാണ് അധികാരവും അതിനു വേണ്ടിയുള്ള ഗ്രൂപ്പിസവും വടംവലിയും. ഇതില്ലാതെ കോണ്‍ഗ്രസിനെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. ഇംഗ്ലീഷ് അക്ഷരമാലയിലെ എല്ലാ ഗ്രൂപ്പുകതളും കോണ്‍ഗ്രസിലുണ്ട്. ആവശ്യം വരുമ്പോള്‍ തലപൊക്കാന്‍ കാത്തിരിക്കുന്നവരാണ് ഇവര്‍. തെരഞ്ഞെടുപ്പ് സമയങ്ങളില്‍, പാര്‍ട്ടിയുടെ സംഘടനാ തെരഞ്ഞെടുപ്പ് സമയങ്ങളിലൊക്കെയും ഈ ഗ്രൂപ്പുകള്‍ തലപൊക്കും. ഇപ്പോഴിതാ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള വടംവലിയും മത്സരവും ആരംഭിച്ചു കഴിഞ്ഞു. പുതിയ കെ.പി.സി.സി അധ്യക്ഷന്‍ ആരായിരിക്കണമെന്നുള്ള സര്‍വ്വെ വരെ മാധ്യമങ്ങളും ചെയ്തു തുടങ്ങിയിട്ടുണ്ട്.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിക്കുപ്പായം തുന്നിവെച്ചു കഴിഞ്ഞു. ഇതിനു വേണ്ടി ആരും വെള്ളം കോരേണ്ടതില്ലാ എന്ന നിലയിലാണ് സതീശന്‍. എന്നാല്‍, രമേശ് ചെന്നിത്തല എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി സഖ്യത്തിന്റെ പിന്തുണയോടെ കരുക്കള്‍ മുന്‍കൂട്ടി നീക്കക്കഴിഞ്ഞു. ഹൈക്കമാന്റിന്റെ മനസ്സില്‍ ആരാണെന്ന് കണ്ടുതന്നെ അറിയണം. സമവായത്തിന്റെ റോളില്‍ കെ.സി. വേണുഗോപാല്‍ എത്താനും സാധ്യതയുണ്ട്. അതിനു മുമ്പേ പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കുക എന്ന ലക്ഷ്യമാണ് നിറവേറ്റേണ്ടത്. കേരളത്തിലെ കോണ്‍ഗ്രസ് ആര്‍ക്കൊപ്പം നില്‍ക്കുന്നുവോ അയാള്‍ക്ക് മുഖ്യമന്ത്രിക്കസേര ഈസിയാണെന്ന ധാരണയുണ്ട്.

അപ്പോള്‍ വി.ഡി. സതീശന് കെ. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായിരിക്കുമ്പോള്‍ മുഖ്യമന്ത്രിയാകാന്‍ കഴിയില്ലെന്നുറപ്പാണ്. ചെന്നിത്തലയ്ക്കും സുധാകരനെ അത്രയ്ക്ക് ബോധിച്ചിട്ടില്ല. സുധാകരനെ അധ്യക്ഷ സ്ഥാനത്തു നിന്നിറക്കി തങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടമുള്ളയാളെ എത്തിക്കാനാണ് നീക്കം. കെ.പി.സി.സി അധ്യക്ഷ പദവിയില്‍ അങ്ങനെയൊന്നും ആര്‍ക്കും ഇരിക്കാനാകില്ല. അത്രയും കളികള്‍ കഴിഞ്ഞാല്‍ മാത്രമേ കസേര കിട്ടൂ. കസേര കിട്ടിക്കഴിഞ്ഞാല്‍ നടക്കുന്നത്, വലിയൊരു യുദ്ധമാണ്. ഇതെല്ലാം തട്ടിയും തെറിച്ചും സുധാകരന്‍ രക്ഷപ്പെട്ടെങ്കിലും ശത്രുക്കളുടെ എണ്ണം കൂടി. പ്രതിപക്ഷ നേതാവ് തന്നെ അധ്യക്ഷനെ വെട്ടാന്‍ ആദ്യം വാളെടുക്കും. പിന്നാലെ സ്ഥാന മോഹികളും.

എന്നാല്‍, എ.കെ. ആന്റണി സുധാകരന് അനുകൂലമായാണ് നില്‍ക്കുന്നത്. സുധാകരന്റെ പരിഭവങ്ങളില്‍ കഴമ്പുണ്ടെന്ന നിലപാട് എകെ ആന്റണി എടുത്തതാണ് നിര്‍ണ്ണായകമായത്. ഇതോടെ സുധാകരനെ വിശ്വാസത്തിലെടുത്ത് മുമ്പോട്ട് പോകണമെന്ന നിര്‍ദ്ദേശം സതീശന് ഹൈക്കമാണ്ട് നല്‍കി.
അപമാനിച്ചു ഇറക്കിവിടാനാണെങ്കില്‍ താന്‍ എം.പി സ്ഥാനം ഉള്‍പ്പെടെയുള്ള സ്ഥാനമാനങ്ങള്‍ രാജിവയ്ക്കുമെന്ന് സുധാകരന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. തന്നെ മാറ്റുകയാണെങ്കില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ മാറ്റണമെന്നായിരുന്നു സുധാകരന്റെ ഡിമാന്‍ഡ്. മാത്രമല്ല പേരാവൂര്‍ എം.എല്‍.എയും വിശ്വസ്തനുമായ സണ്ണി ജോസഫിനെ കെ പി.സി.സി അദ്ധ്യക്ഷനാക്കണമെന്നും സുധാകരന്‍ ഡിമാന്‍ഡ് ഉന്നയിച്ചു.

ഇതോടെയാണ് സുധാകരനെ മാറ്റണമെന്ന നേതാക്കളില്‍ ചിലരുടെ ആവശ്യം പരിഗണിച്ച ഹൈക്കമാന്‍ഡ് പിന്നോട്ടു പോയത്. കേരളത്തിലെ പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോര് ശക്തമാണെന്നും കെ.പി സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മില്‍ സ്വരചേര്‍ച്ചയില്ലെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും കേരളത്തിന്റെ ചുമതലക്കാരിയുമായ ദീപാ ദാസ് മുന്‍ഷി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ കൂടിയാണ് ആന്റണി നിലപാട് എടുത്തത്. സുധാകരനും സതീശനും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ പാര്‍ട്ടി പരിപാടികളെയും ഐക്യ ശ്രമങ്ങളെയും വല്ലാതെ ബാധിച്ചു തുടങ്ങിയിരുന്നു.

മുഖ്യമന്ത്രി പദത്തെച്ചൊല്ലി ചില നേതാക്കള്‍ അനവസരത്തില്‍ നടത്തിയ പരസ്യ പ്രതികരണം വിവാദമായതിന് പിന്നാലെയാണ് പോര് മൂര്‍ച്ഛിച്ചത്. മഹാത്മാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷങ്ങളുടെയും എ.ഐ.സി.സി പ്രഖ്യാപിച്ച ജയ് ബാപ്പു ജയ് ഭീം ജയ് സംവിധാന്‍ ക്യാമ്പയിന്റെയും സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി ആസ്ഥാനത്ത് നടന്നപ്പോള്‍, തലസ്ഥാനത്തുണ്ടായിരുന്നിട്ടും വി.ഡി.സതീശന്‍ പങ്കെടുത്തില്ല. ആ യോഗത്തില്‍ ചില ഉപദേശം മുതിര്‍ന്ന നേതാക്കള്‍ക്ക് ആന്റണി നല്‍കിയിരുന്നു. എന്നാല്‍ അതിന് വിഭിന്നമായി സതീശന്‍ അന്ന് ഉച്ചയ്ക്ക് തന്നെ പ്രതികരിച്ചു. ഉച്ചയ്ക്ക് ശേഷമുള്ള കെപിസിസി ഭാരവാഹി യോഗത്തില്‍ സതീശന്‍ പങ്കെടുത്തില്ല.

കേരളത്തിലെ രാഷ്ട്രീയത്തില്‍ ഇടപെടാതെ മാറി നിന്ന ആന്റണി ഹൈക്കമാണ്ടില്‍ ബന്ധപ്പെട്ടതും സുധാകരന് അനുകൂല നിലപാട് എടുത്തതും. മുമ്പും സുധാകരനെ നീക്കാന്‍ സതീശന്‍ നാടകയീയ നീക്കം നടത്തിയിരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പിന്തുണയില്‍ സതീശന്‍ കരുക്കള്‍ നീക്കയപ്പോള്‍ സുധാകരന്‍ അഭയം തേടിയത് അന്റണിയിലാണ്. അന്നും സുധാകരന് വേണ്ടി ആന്റണി നിലപാട് എടുത്തു. ഇത്തവണ സുധാകരന്‍ പറയാതെ തന്നെ സതീശന്റെ പോക്കില്‍ ആന്റണി അസ്വസ്ഥത അറിയിച്ചെന്നാണ് സൂചന. അഞ്ജനത്തിലെ വിശ്രമ ജീവിതത്തിനിടെ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമേ ആന്റണി രാഷ്ട്രീയ ഇടപെടല്‍ നടത്തൂ.

ReadAlso:

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയ്ക്ക് ഈ ഇടപെടല്‍ തള്ളാനുമാകില്ലെന്നതാണ് വസ്തുത. ഖാര്‍ഗെയെ എഐസിസി പ്രസിഡന്റാക്കിയതിന് പിന്നില്‍ പോലും ആന്റണിയുടെ ഇടപെടലായിരുന്നു. കെ. സുധാകരനെ മാറ്റിയാല്‍ മാത്രമേ സംഘടനാപരമായി ഐക്യത്തോടെ മുന്‍പോട്ടു പോകാന്‍ കഴിയുകയുള്ളു എന്നായിരുന്നു ദീപാ ദാസ് മുന്‍ഷി ഹൈക്കമാണ്ടിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഇതിനെതിരെ കെ.സുധാകരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ശക്തമായി രംഗത്തുവന്നതോടെ കേരളത്തിലെ പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോര് തുടങ്ങുകയായിരുന്നു. കെ.സുധാകരനെ അനുകുലിച്ചു കൊണ്ട് മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ രംഗത്തുവന്നതോടെ സതീശനും സംഘവും പത്തി മടക്കി.

മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം മാനിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു കഴിയും വരെ സുധാകരനെ മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ് എത്തിച്ചേര്‍ന്നിട്ടുള്ളത്. എന്നാല്‍ സംഘടനപരമായി ദുര്‍ബലരായ പ്രവര്‍ത്തനത്തില്‍ സജീവമല്ലാത്ത കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരെയും വയനാട്-തൃശൂര്‍ ഡി.സി.സി അദ്ധ്യക്ഷന്‍മാരെയും മാറ്റിയേക്കും. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേ മതിയാകൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിലപാട് എടുത്തിരുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് പിന്നാലെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നടത്തിയ കൂടിക്കാഴ്ചയിലാണ് അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കിയത്.

കെപിസിസി അധ്യക്ഷനെ വിശ്വാസത്തില്‍ എടുക്കാതെ പുനഃസംഘടനയുമായി മുന്നോട്ടുപോകരുതെന്ന് എഐസിസി നേതൃത്വത്തോട് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ഇതോടെ ഹൈക്കമാണ്ട് വെട്ടിലായി. പിന്നാലെ ആന്റണിയുടെ ഇടപെടല്‍ കൂടിയായപ്പോള്‍ എല്ലാം കീഴ്മേല്‍ മറിഞ്ഞു. സുധാകരനെ പെട്ടെന്ന് ഒഴിവാക്കിയാല്‍ സാമുദായിക സമവാക്യങ്ങളില്‍ വിള്ളല്‍ വീഴുമെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളിയും ഈഴവ സമുദായവും ഇടഞ്ഞാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ആശങ്കയും നേതൃത്വത്തിനുണ്ട്. അതിനിടെ ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ പിന്തുണയോടെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് എത്താന്‍ ആന്റോ ആന്റണിയും നീക്കം സജീവമാക്കിയിട്ടുണ്ട്. പിന്നാലെ കൊടിക്കുന്നില്‍ സുരേഷും നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന.

CONTENT HIGH LIGHTS; Congress kicks off: Leaders fight back and forth over KPCC chief post; Who shall fall and who shall reign; Sudhakaran and Satheesan on two floors

Tags: കോണ്‍ഗ്രസില്‍ അടി തുടങ്ങി: KPCC അധ്യക്ഷ പദവിയെ ചൊല്ലി വെട്ടിയും തിരിച്ചു വെട്ടിയും നേതാക്കള്‍ആര് വീഴും ആര് വാഴും എന്ന് കണ്ടറിയണം; സുധാകരനും സതീശനും രണ്ടു തട്ടില്‍vd satheesankpccAK AntonyMALLIKAARJUNA KHARGEANWESHANAM NEWSKODIKKUNNIL SURESHK SUDHAKARAN MPKERALA PRADESH CONGRESS

Latest News

എടിസി പിഴവ്: പാകിസ്താന്‍ വ്യോമപാതയില്‍ പ്രവേശിച്ച് എയര്‍ ഇന്ത്യ വിമാനം

വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ; തീരുമാനം യുഡിഎഫിന് വിട്ടു, മുന്നണി വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല | U-turn on low-alcohol tax; Decision left to UDF, said CM VD Satheesan

കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മൂന്ന് നില ഗോഡൗണ്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു | Kolkata under-construction warehouse collapse

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ | CMRL-Exalogic financial transaction case; SFIO hands over 134 documents to ED

വാഹന മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രം; സുരക്ഷാ മാനദണ്ഡം ലംഘിച്ചാൽ കടുത്ത നടപടി: ഗതാഗതമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies