ഇന്ത്യൻ മോട്ടോർ സൈക്കിൾ ഉപഭോക്താക്കൾക്കിടയിൽ ഹീറോ സ്‌പ്ലെൻഡർ ആധിപത്യം തുടരുന്നു. കഴിഞ്ഞ മാസം, അതായത് 2024 ഡിസംബറിൽ ഒരിക്കൽ കൂടി, ഹീറോ സ്‌പ്ലെൻഡർ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളായി മാറി. 1,92,438 യൂണിറ്റ് സ്‍പ്ലെൻഡർ മോട്ടോർസൈക്കിളുകളാണ് ഡിസംബറിൽ വിറ്റത്. എന്നാൽ ഈ കാലയളവിൽ, സ്‌പ്ലെൻഡർ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 34.51 ശതമാനം ഇടിവുണ്ടായി. മൊത്തം മോട്ടോർസൈക്കിൾ വിൽപ്പനയിൽ സ്‌പ്ലെൻഡറിൻ്റെ വിഹിതം 36.24 ശതമാനമായി ഉയർന്നു. കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ 10 മോട്ടോർസൈക്കിളുകളുടെ വിൽപ്പനയെക്കുറിച്ച് വിശദമായി അറിയാം.
ഈ വിൽപ്പന പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഹോണ്ട ഷൈൻ. 30.71 ശതമാനം വാർഷിക ഇടിവോടെ ഈ കാലയളവിൽ ഹോണ്ട ഷൈൻ മൊത്തം 1,00,841 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. ഈ വിൽപ്പന പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബജാജ് പൾസർ. ഈ കാലയളവിൽ ബജാജ് പൾസർ മൊത്തം 65,571 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. 42.72 ശതമാനം വാർഷിക ഇടിവ്. ഹീറോ എച്ച്എഫ് ഡീലക്‌സ് ഈ വിൽപ്പന പട്ടികയിൽ നാലാം സ്ഥാനത്താണ്. ഹീറോ എച്ച്എഫ് ഡീലക്‌സ് ഈ കാലയളവിൽ മൊത്തം 41,713 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. വാർഷിക ഇടിവ് 31.89 ശതമാനം.
ഈ വിൽപ്പന പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് റോയൽ എൻഫീൽഡ് ക്ലാസിക് 350. ഈ കാലയളവിൽ ക്ലാസിക് 350-ന് മൊത്തം 29,637 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. അതേസമയം, ഈ വിൽപ്പന പട്ടികയിൽ ബജാജ് പ്ലാറ്റിന ആറാം സ്ഥാനത്താണ്. കഴിഞ്ഞ മാസം 25,584 പുതിയ ഉപഭോക്താക്കൾ പ്ലാറ്റിന വാങ്ങി. ഈ വിൽപ്പന പട്ടികയിൽ സിബി യൂണികോൺ ഏഴാം സ്ഥാനത്തായിരുന്നു. സിബി യൂണികോണിന് കഴിഞ്ഞ മാസം ആകെ 20,991 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.
അതേസമയം, ഈ വിൽപ്പന പട്ടികയിൽ ടിവിഎസ് അപ്പാച്ചെ എട്ടാം സ്ഥാനത്തായിരുന്നു. ടിവിഎസ് അപ്പാഷെക്ക് ഇക്കാലയളവിൽ 20,850 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. ഹീറോ എക്‌സ്ട്രീം 125R ഒമ്പതാം സ്ഥാനത്താണ്. ഈ കാലയളവിൽ ഹീറോ എക്‌സ്ട്രീം 125R-ന് ആകെ 17,473 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. അതേസമയം ടിവിഎസ് റൈഡർ ഈ വിൽപ്പന പട്ടികയിൽ പത്താം സ്ഥാനത്താണ്. ഈ കാലയളവിൽ ടിവിഎസ് റൈഡറിന് 17,454 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.
content highlight : hero-splendor-become-the-most-selling-motorcycle-in-2024-december