കേരളത്തില്‍ അതിവേഗം ജനകീയമാകുന്ന ഒന്നാണ് ഫാസ്റ്റ് ഫുഡ് സംസ്‌കാരം. എന്നാല്‍, ഷവര്‍മ്മ, അല്‍ഫാം, മയോണൈസ് തുടങ്ങിയവ വലിയ രീതിയില്‍ ആരോഗ്യത്തിനു ദോഷമാകുന്ന വാര്‍ത്തയാണ് വ്യാപകമായി കേള്‍ക്കുന്നത്. ഇതിൽ മുൻപന്തിയിലാണ് മയോണൈസ്. ശരിയായ വിധത്തില്‍ മയണൈസ് തയ്യാറാക്കിയില്ലെങ്കില്‍, അത് ആരോഗ്യത്തിന് ഒട്ടനവധി ദോഷം ചെയ്യും. ചിലപ്പോള്‍ മരണത്തിലേയ്ക്ക് വരെ നയിക്കാം. മയോണൈസ് വില്ലനായ ഒരുപാട് മരണങ്ങൾ നമ്മൾ കണ്ടുകഴിഞ്ഞു.
വേവിക്കാതെ മുട്ട ഉപയോഗിക്കുന്നത് ശരീരത്തില്‍ അണുബാധയ്ക്ക് കാരണമാകുന്നു. ഇവ കൂടാതെ, മയോണൈസ് പതിവാക്കിയാല്‍ ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മുടെ ശരീരത്തില്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. അവ എന്തെല്ലാം എന്ന് നോക്കാം.
ദഹന പ്രശ്‌നങ്ങള്‍
മയോണൈസ് പതിവായി കഴിക്കുന്നവരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. കാരണം, മയോണൈസ് തയ്യാറാക്കാന്‍ ധാരാളം എണ്ണ ചേർക്കാറുണ്ട്. കൂടാതെ, മുട്ടയിലും കൊഴുപ്പ് അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തിലേയ്ക്ക് അമിതമായി കൊഴുപ്പ് എത്തുന്നത്, ഇവ വളരെ വേഗത്തില്‍ ദഹിക്കാതിരിക്കുന്നതിന് കാരണനാകുന്നു. ഇത് ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. അതുപോലെ, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു.
അലര്‍ജി
ചിലര്‍ക്ക് മുട്ട കഴിക്കുന്നതിലൂടെ അലര്‍ജി പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ശ്വാസതടസ്സം എന്നീ ബുദ്ധിമുട്ടുകള്‍ ഇവരില്‍ വര്‍ദ്ധിക്കാം.
കാലറി
ഏറ്റവുമധികം കാലറി അടങ്ങിയിരിക്കുന്ന ഒരു ആഹാര പദാര്‍ത്ഥം കൂടിയാണ് മയോണൈസ്. അതിനാല്‍, ശരീരഭാരം വര്‍ദ്ധിക്കാനുള്ള സാധ്യത വളരെയധികമാണ്. കൂടാതെ, കുടവയര്‍ വരാനും, കരള്‍ രോഗങ്ങള്‍ വര്‍ദ്ധിക്കാനും ഇവരില്‍ സാധ്യത വര്‍ദ്ധിക്കുന്നു. ഇവ മാത്രമല്ല, അമിതമായി കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് ഹൃദ്രോഗങ്ങള്‍ വരാനുമുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.
അണുബാധ
മുട്ട ശരിയായ വിധത്തില്‍ വേവിച്ച് കഴവിച്ചില്ലെങ്കില്‍ മുട്ടയില്‍ അടങ്ങിയിരിക്കുന്ന സാല്‍മോണെല്ല എന്ന ബാക്ടീരിയ ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കാനും, ഭക്ഷ്യവിഷബാധ ഏല്‍പ്പിക്കാനും കാരണമാകുന്നു.
പതിവായി മയോണൈസ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഒട്ടു നല്ലതല്ല. അതിനാല്‍, മയോണൈസിന്റെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. പുറത്ത് നിന്നും മയോണൈസ് വാങ്ങി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വീട്ടില്‍ പുഴുങ്ങിയ മുട്ട ഉപയോഗിച്ച് മയോണൈസ് തയ്യാറാക്കാവുന്നതാണ്. മയോണൈസിന് പകരം, പ്ലെയ്ന്‍ യോഗര്‍ട്ട് സാലഡിലും, അതുപോലെ, സാന്‍വിച്ചിലും ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പുറത്ത് നിന്നും അമിതമായി കുഴിമന്തി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മയോണൈസ് ചേര്‍ത്ത ആഹാരങ്ങള്‍ കുറയ്ക്കുന്നതും നല്ലതാണ്.
CONTENT HIGHLIGHT: shocking truth about eating mayonnaise