ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സ്‍കൂട്ടറുകൾക്കുള്ള ഡിമാൻഡ് തുടർച്ചയായി വർധിച്ചുവരികയാണ്. കഴിഞ്ഞ മാസത്തെ അതായത് 2024 ഡിസംബറിലെ വിൽപ്പനയെ കണക്കുകൾ പരിശോധിച്ചാൽ ഹോണ്ട ആക്ടിവ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഈ കാലയളവിൽ ഹോണ്ട ആക്ടിവ 1,20,981 യൂണിറ്റ് സ്‌കൂട്ടറുകൾ വിറ്റഴിച്ചു. അതേസമയം ഈ കാലയളവിൽ, ഹോണ്ട ആക്ടിവ വിൽപ്പനയിൽ വാർഷിക അടിസ്ഥാനത്തിൽ 16.18 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം ഏറ്റവുമധികം വിറ്റഴിഞ്ഞ 10 സ്കൂട്ടറുകളുടെ വിൽപ്പന നോക്കാം.
സുസുക്കി ബർഗ്മാൻ അഞ്ചാം സ്ഥാനത്താണ്. ഈ കാലയളവിൽ 107.26 ശതമാനം വാർഷിക വർധനയോടെ 20,438 യൂണിറ്റ് സ്കൂട്ടറുകൾ സുസുക്കി ബർഗ്മാൻ വിറ്റഴിച്ചു. അതേസമയം ടിവിഎസ് ഐക്യൂബ് ആറാം സ്ഥാനത്താണ്. ഈ കാലയളവിൽ ടിവിഎസ് ഐക്യൂബിന് ആകെ 20,003 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. ഇതുകൂടാതെ ഈ വിൽപ്പന പട്ടികയിൽ ടിവിഎസ് എൻടോർക്ക് ഏഴാം സ്ഥാനത്തായിരുന്നു. ഈ കാലയളവിൽ ടിവിഎസ് എൻടോർക്കിന് 14,981 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.
എട്ടാം സ്ഥാനത്ത് ഹോണ്ട ഡിയോ ആണ്. ഈ കാലയളവിൽ ഹോണ്ട ഡിയോയ്ക്ക് ആകെ 14,167 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. ഹീറോ പ്ലഷർ ഈ വിൽപ്പന പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. ഈ കാലയളവിൽ ഹീറോ പ്ലെഷറിന് ആകെ 13,804 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. അതേസമയം, ഈ വിൽപ്പന പട്ടികയിൽ ഒല എസ്1 പത്താം സ്ഥാനത്താണ്. ഒല എസ്1 ഈ കാലയളവിൽ മൊത്തം 13,771 യൂണിറ്റ് പുതിയ സ്‍കൂട്ടറുകൾ വിറ്റു.
content highlight :honda-activa-become-best-selling-scooter-in-2024-december