അഞ്ച് രൂപയുടെ നോട്ട് കിട്ടാനില്ലാത്തതുകൊണ്ടാണ് ആശുപത്രികളിലെ ഒ പി ടിക്കറ്റ് നിരക്ക് 10 രൂപയാക്കിയതെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്. അഞ്ച് രൂപ ഇപ്പോള്‍ കിട്ടാനില്ലെന്നും അഞ്ച് രൂപയുടെ നോട്ടും കിട്ടാനില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അതുകൊണ്ടാണ് ഒ പി ടിക്കറ്റിന് പത്ത് രൂപയാക്കിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് പത്ത് രൂപയാക്കുകയായിരുന്നു. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. ബിപിഎല്‍ വിഭാഗത്തിന് ഒ പി സൗജന്യമായിരിക്കും. മറ്റുമെഡിക്കല്‍ കോളേജുകളിലും നിരക്ക് ഏര്‍പ്പെടുത്തിയെന്ന് ചൂണ്ടികാട്ടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒപി ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമാനമായ രീതിയില്‍ ഒ പി ടിക്കറ്റ് വില വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ വിഷയത്തിൽ വിചിത്ര വാദവുമായി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്.