അട്ടപ്പാടിയില്‍ ആനയുടെ കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്. സതീഷിനാണ് ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് തോണ്ടൈ പ്രദേശത്തായിരുന്നു സംഭവം. വയറിനാണ് കുത്തേറ്റത്. കാടിന് സമീപത്തെ പ്രദേശത്ത് ജോലി ചെയ്യുന്നതിനിടെയാണ് സതീഷിന് ആനയുടെ കുത്തേല്‍ക്കുന്നത്. പരിക്കേറ്റ സതീഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.
STORY HIGHLIGHT: elephant attack