തിരുവനന്തപുരം : മനാറുൽ ഹുദാ ട്രസ്‌റ്റിന് കീഴിൽ കണിയാപുരൂത്ത് പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് കിഡ്സ് മോണ്ടിസോറി ഹൗസ് ഓഫ് ചിൽഡ്രൻ ആൻഡ് ടീച്ചർ ട്രെയിനിങ് “ഡിസ്കവർ ഡേ ഫെസ്റ്റ്”സംഘടിപ്പിച്ചു. കുട്ടികളുടെ ശാസ്ത്ര ഗണിത പ്രദർശനവും മോണ്ടിസോറി പഠനോപകരണങ്ങളുടെ പ്രദർശനവും ഫുഡ് ഫെസ്റ്റും ഡിസ്കവറി ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. പഠനത്തോടൊപ്പം പ്രവർത്തനാധിഷ്ഠിതമായ ജീവിതശേഷികൾ വളർത്തിയെടുക്കുക, സേവന പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കാളികളാകുക എന്നീ ലക്ഷ്യങ്ങളോടെയാണ് കഴിഞ്ഞ മൂന്നു വർഷമായി ഈ പരിപാടി സംഘടിപ്പിച്ചു വന്നിരുന്നത്. ഡിസ്കവർ ഡേ ഫെസ്റ്റിന്റെ
ഉദ്ഘാടനം മനാറുൽ ഹുദാ ട്രസ്റ്റ് ഗ്രൂപ്പ് എച്ച് ആർ മാനേജർ അൻസൺ ബിജോയ് നിർവ്വഹിച്ചു. മോണ്ടിസോറി പഠനോപകരണങ്ങളുടെ പ്രദർശനം ട്രസ്റ്റ് പി ആർ ഒ പ്രവീൺ സി കെ ഉദ്ഘാടനം ചെയ്തു.ഓക്സ്ഫോർഡ് കിഡ്സ് ഡയറക്ടർ എൻ കെ സത്യപാലൻ, ട്രസ്റ്റ് എച്ച് ആർ ഓഫീസർ സ്റ്റീവ് ഗോമസ്, ബിസിനസ് ഡവലപ്പ്മെന്റ് മാനേജർ ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിലൂടെ സമാഹരിക്കുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് ഓക്സ്ഫോർഡ് കിഡ്സ് പ്രിൻസിപ്പാൾ പിപി പ്രശാന്തിനി അറിയിച്ചു. മുൻവർഷങ്ങളിൽ ഇങ്ങനെ സമാഹരിച്ച് തുക തിരുവനന്തപുരം ആർസിസിയിലും രോഗികളായ കുട്ടികൾക്കും പത്തനാപുരം ഗാന്ധിഭവനിലും നൽകുകയുണ്ടായി.
content highlight : Discover Day Fest