തഹാവൂർ റാണയെ ഇന്ത്യയ്ക്കു കൈമാറുന്നതിന് യുഎസ് സുപ്രീം കോടതി അനുമതി നൽകിയതിനു പിന്നാലെ ദാവൂദ് ഇബ്രാഹിമിനെയും നീരവ് മോദിയെയും രാജ്യത്തിനു കൈമാറണമെന്ന ആവശ്യവുമായി ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത്. കൂടാതെ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ഉടൻ തന്നെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ആവശ്യം ഉയർത്തിയിരിക്കുകയാണ്. ഇവർക്കു പുറമെ രാജ്യം തേടുന്ന കൊടും കുറ്റവാളികളെ ഉടൻ ഇന്ത്യയിലെത്തിക്കണമെന്നും സഞ്ജയ് റാവുത്ത് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെ ട്ടിട്ടുണ്ട്.
‘ഇതൊരു കോടതി പ്രക്രിയയാണ്. ഇത്തരം കോടതി നടപടികൾ ഇനിയും തുടരണം. വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ നേരിടുന്ന നീരവ് മോദിയെ കൊണ്ടുവരണം, അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെയും തിരികെ എത്തിക്കണം. ടൈഗർ മേമനെയും കൊണ്ടുവരണം. തിരികെ എത്തിക്കാനുള്ളവരുടെ പട്ടിക നീളുകയാണ്.’ സഞ്ജയ് റാവുത്ത് പറഞ്ഞു.
രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതിനാണ് ഇപ്പോൾ യുഎസ് സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നത്.
STORY HIGHLIGHT: sanjay raut