Kerala

കടുവയെ കണ്ടെന്ന് നാട്ടുകാർ; പഞ്ചാരക്കൊല്ലിയിൽ പോലീസ് ജാഗ്രത നിർദ്ദേശം നൽകി – tiger spotted near mananthavady

ആദിവാസി സ്ത്രീയ കടുവ കടിച്ചുകൊന്ന പഞ്ചാരക്കൊല്ലിയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടുവെന്ന് നാട്ടുകാർ. പ്രദേശത്ത് വനംവകുപ്പ് പരിശോധന ആരംഭിച്ചു. കൂടാതെ പ്രദേശത്ത് പോലീസ് ജാഗ്രത നിർദ്ദേശം നൽകി. കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാവരും വീടുകളിൽ കഴിയണമെന്നാണ് ജനങ്ങൾക്കുളള നിർദ്ദേശം. തേയിലത്തോട്ടത്തിൽ ഡ്രോൺ അടക്കം ഉപയോഗിച്ചുള്ള പരിശോധനയാണ് പുരോഗമിക്കുന്നത്.

കർഫ്യു നിയമം നിർബന്ധമായും പാലിക്കണമെന്നും മാനന്തവാടി നഗരസഭാ ചെയർമാൻ നിർദ്ദേശിച്ചു. ബേസ് ക്യാമ്പിൽ കടുവ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാരെ പോലീസ് സുരക്ഷയിൽ വീടുകളിലേക്ക് മാറ്റുകയാണ്. പ്രദേശത്ത് വാഹനത്തിൽ പോലീസ് അനൗൺസ്മെൻറ് ആരംഭിച്ചു. പോലീസ് അകമ്പടിയിലാണ് നാട്ടുകാരെ പ്രദേശത്ത് നിന്നും മാറ്റുന്നത്.

STORY HIGHLIGHT: tiger spotted near mananthavady