ഓട്ടോറിക്ഷയില്‍ കഞ്ചാവ് ശേഖരവുമായി രണ്ട് സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ ജയദേബ് മണ്ഡല്‍, അനൂപ് മണ്ഡല്‍ എന്നിവരെയാണ് പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. 6.550 കിലോഗ്രാം കഞ്ചാവാണ് ഇരുവരുടെയും കൈയിൽ നിന്ന് പിടികൂടിയത്.
ഓട്ടോറിക്ഷയുടെ സീറ്റിനു പുറകുവശത്തായി പ്ലാസ്റ്റിക് ചാക്കിനുള്ളിലെ അലൂമിനിയം പാത്രങ്ങളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് ഇവര്‍ ഓട്ടം വിളിച്ചിരുന്നത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് പിടിയിലായത്.
STORY HIGHLIGHT: cannabis smuggling bust