ഹണിമൂണ്‍ യാത്രകള്‍ എല്ലാ നവദമ്പതികളും ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും പ്ലാന്‍ ചെയ്യുന്ന ഒന്നായിരിക്കും. പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്നത് ഒരു യാത്രയോടെയായിരിക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. അതിനാല്‍ തന്നെ ഹണിമൂണ്‍ യാത്രയ്ക്ക് ഏറ്റവും മികച്ച ഡെസ്റ്റിനേഷന്‍ തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ തന്നെ തിരഞ്ഞെടുത്താലോ? അതെ, പറഞ്ഞ് വരുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ മനോഹരമായ ദ്വീപ് രാഷ്ട്രമായ മൗറീഷ്യസിനെ കുറിച്ചാണ്. ട്രിപ്പ്അഡ്വൈസറിന്റെ പ്രശസ്തമായ ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡ്സ് 2025 സ്വന്തമാക്കിയ മൗറീഷ്യസ് ആണ് ലോകത്തിലെ ഏറ്റവും മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
അതിമനോഹരമായ ബീച്ചുകള്‍, ആഡംബര താമസസൗകര്യങ്ങള്‍, സമ്പന്നമായ സാംസ്‌കാരിക പൈതൃകം എന്നിവയാണ് മൗറീഷ്യസിനെ ആകര്‍ഷകമാക്കുന്നത്. സ്പാ ട്രീറ്റ്മെന്റുകള്‍, റൊമാന്റിക് ഡിന്നറുകള്‍, ആകര്‍ഷകമായ ഹണിമൂണ്‍ പാക്കേജുകള്‍ എന്നിവയാണ് മധുവിധു യാത്രയെ മനോഹരമാക്കാന്‍ മൗറീഷ്യസിനെ സഹായിക്കുന്നത്. വര്‍ഷം മുഴുവനും 20 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയുള്ള മൗറീഷ്യസ് എല്ലാ സീസണുകളിലും സഞ്ചാരികളുടെ പറുദീസയാണ്. ഇവിടത്തെ ബീച്ചിലെ തണുത്ത കടല്‍ക്കാറ്റും ഉന്മേഷദായകമാണ്.
വെള്ളത്തിനടിയിലുള്ള വെള്ളച്ചാട്ടത്തിന്റെ ആവാസ കേന്ദ്രമാണ് മൗറീഷ്യസിലെ മോര്‍ണെ ലെ. സമുദ്രത്തിനടിയില്‍ വെള്ളത്തിന്റെ രൂപഭാവം സൃഷ്ടിക്കുന്ന ഒരു ഒപ്റ്റിക്കല്‍ മിഥ്യയാണിത്. മൗറീഷ്യസ് യാത്രയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട മറ്റൊരു പ്രകൃതിദത്ത അത്ഭുതമാണ് ചമരേല്‍ സെവന്‍ കളര്‍ എര്‍ത്ത് ജിയോപാര്‍ക്ക്. ഇന്ത്യക്കാര്‍ക്ക്, മൗറീഷ്യസ് പല കാരണങ്ങളാല്‍ വളരെ പ്രത്യേകതകളുള്ള സ്ഥലമാണ്. സംസ്‌കാരം മുതല്‍ ഭക്ഷണവും വിശ്വാസവും വരെ പല കാര്യങ്ങളിലും ഇന്ത്യയോട് സാമ്യമുണ്ട്. ദ്വീപിന്റെ ബഹുസ്വര സംസ്‌കാര വേരുകളുടെ കഥ പറയുന്ന ചരിത്രപരമായ ഇമിഗ്രേഷന്‍ ഡിപ്പോയായ ആപ്രാസി ഘട്ട് പോലെയുള്ള പ്രധാനപ്പെട്ട പൈതൃക കേന്ദ്രങ്ങള്‍ മൗറീഷ്യസിന്റെ സവിശേഷതയാണ്.
ആഫ്രിക്കന്‍ വന്‍കരയില്‍പ്പെടുന്ന മൗറീഷ്യസ് തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ തീരത്തുനിന്നും 3,943 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കന്‍ വന്‍കരയിലെ മറ്റൊരു ദ്വീപായ മഡഗാസ്‌കര്‍ മൗറീഷ്യസിന് 870 കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. കാര്‍ഗദോസ് കാരാജോസ്, രോദ്രിഗിയസ്, അഗലേഗ എന്നീ ദ്വീപസമൂഹങ്ങളും ഇവവിടെ ഉള്‍പ്പെടുന്നു. മൗറീഷ്യസ്സിന്റെ തലസ്ഥാനം പോര്‍ട്ട് ലൂയിസ് ആണ്. ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷയെങ്കിലും, മൗരീഷ്യന്‍ ക്രിയൊലെ, ഫ്രഞ്ച് എന്നിവയും പ്രധാനമായും സംസാരിച്ചുവരുന്നു. ഇന്ത്യന്‍ വംശജരുടെ സാന്നിധ്യംകൊണ്ടു ശ്രദ്ധേയമാണീ രാജ്യം. ജനസംഖ്യയില്‍ എഴുപതു ശതമാനത്തോളം ഇന്ത്യന്‍ വംശജരാണ്.
STORY HIGHLIGHTS: this-island-country-named-as-worlds-top-honeymoon-destination-details