Idukki

ബൈക്ക് യാത്രികനെ പിക്കപ്പ് ഇടിച്ചിട്ട് നിര്‍ത്താതെ പോയി; തമിഴ്നാട് സ്വദേശി പിടിയിൽ – pick up jeep hit the biker

കുട്ടിക്കാനത്തിന് സമീപം മുറിഞ്ഞ പുഴയിൽ ഇരുചക്ര വാഹന യാത്രക്കാരനെ പിക്കപ്പ് ജീപ്പ് ഇടിപ്പിച്ച് കൊലപ്പെടുത്തിയ തമിഴ്നാട് സ്വദേശിയെ പീരുമേട് പോലീസ് പിടികൂടി. തേനി രാസിംഗപുരം സ്വദേശി സുരേഷ് ആണ് പിടിയിലായത്.

മുറിഞ്ഞപുഴ സ്വദേശി പുന്നക്കൽ നാരായണൻറെ മകൻ വിഷ്ണു ആണ് വാഹനാപകടത്തിൽ മരിച്ചത്. ഇരുചക്ര വാഹനത്തിൽ നിന്ന് തെറിച്ചു റോഡിൽ വീണ് കിടക്കുകയായിരുന്നു. അതുവഴിയെത്തിയ യാത്രക്കാർ വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വിഷ്ണു ഓടിച്ചിരുന്ന ബൈക്കിൽ ഏതോ വാഹനം തട്ടിയിട്ടുണ്ടെന്ന് പോലീസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

തുടർന്ന് പോലീസ് മുറിഞ്ഞപുഴ മുതൽ മുണ്ടക്കയം വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഇതിൽ നിന്ന് സംശയാസ്പദമായ പിക്കപ്പ് വാഹനം കണ്ടെത്തി. വാഹനത്തിൻറെ നമ്പർ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് തേനിക്കടുത്ത് രാസിംഗപുരം സ്വദേശി സുരേഷ് ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയതെന്ന് മനസിലാക്കിയത്. ഇയാളെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ സുരേഷിനെ റിമാൻഡ് ചെയ്തു.

STORY HIGHLIGHT: pick up jeep hit the biker

Latest News