India

രാഹുല്‍ ഗാന്ധിക്കെതിരെ പോസ്റ്റര്‍; ആംആദ്മിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിക്കെതിരെ ആംആദ്മി പാര്‍ട്ടി പുറത്തിറക്കിയ പോസ്റ്ററിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനാണ് ആം ആദ്മി പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്നും അല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

കോണ്‍ഗ്രസ് നോതാക്കളായ രാഹുല്‍ ഗാന്ധി, അജയ് മാക്കന്‍, സന്ദീപ് ദീക്ഷിത് എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ വഴി ചിത്രം പോസ്റ്റ് ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്.