തമിഴ്നാട്ടിൽ നിന്നുള്ള 33 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവിക സേന. സമൂദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാമേശ്വരത്ത് നിന്ന് പോയവരാണ് ഈ മത്സ്യത്തൊഴിലാളികൾ. ഇവരുടെ മൂന്ന് ബോട്ടുകളും ശ്രീലങ്കൻ നാവിക സേന പിടിച്ചെടുത്തു. 18 മത്സ്യത്തൊഴിലാളികളെ ധനുഷ്കോടിക്കും തലൈമന്നാറിനും ഇടയിൽ വെച്ചാണ് നാവികസേന അറസ്റ്റ് ചെയ്തത്. രണ്ട് ബോട്ടുകളിലായി സഞ്ചരിച്ച തൊഴിലാളികളെ പട്രോളിംഗ് നടത്തുകയായിരുന്ന ശ്രീലങ്കൻ നാവിക സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൂടാതെ ഇന്ന് പുലർച്ചെ ഒരു ബാർജും അതിലുണ്ടായിരുന്ന 15 മത്സ്യത്തൊഴിലാളികളെയും കസ്റ്റഡിയിൽ എടുത്തു. അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് രാമേശ്വരത്തെ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.