Kerala

കിടങ്ങന്നൂര്‍ കനാലില്‍ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

കിടങ്ങന്നൂര്‍ കനാലില്‍ വിദ്യാർത്ഥികളെ കാണാതായ സംഭവത്തിൽ, മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. കിടങ്ങന്നൂര്‍ നാക്കാലിക്കൽ എസ് വി ജി ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അഭിരാജ്, അനന്ദുനാഥ് എന്നിവരെയാണ് ഇന്നലെ വൈകുന്നേരത്തോടെ കാണാതായത്.

കിടങ്ങന്നൂരിലെ കനാലിന് സമീപത്തുനിന്ന് ഇവരുടെ വസ്ത്രങ്ങൾ കണ്ടെത്തിയിരുന്നു. സ്‌കൂളില്‍ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ ക്സാസ് ഉണ്ടായിരുന്നു. ഇതിന് ശേഷം ഇരുവരും കൂട്ടുകാരന്റെ വീട്ടില്‍ പോയിരുന്നു.

പിന്നാലെ കിടങ്ങന്നൂരില്‍ മുടിവെട്ടാന്‍ എന്നു പറഞ്ഞ് ഇരുവരും കൂട്ടുകാരന്റെ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. ഇവർ കനാലിൽ കുളിക്കാനിറങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തെരച്ചിൽ ആരംഭിച്ചത്.