നാദാപുരം: ടിപ്പർ ലോറിയുമായി റോഡിലിറങ്ങിയ 17 വയസ്സുകാരനെ പൊലീസ് പിടികൂടി. കോഴിക്കോട്ടെ കല്ലാച്ചിയിൽ വാണിയൂർ റോഡിലാണ് സംഭവം. കുട്ടിയെ നാദാപുരം പൊലീസ് ആണ് പിടികൂടിയത്. സംഭവത്തിൽ പിതാവിനെതിരെ കേസെടുത്തു.
പ്രായപൂർത്തിയാകാത്ത മകന് ലോറി ഓടിക്കാൻ അനുവാദം നൽകിയ പിതാവ് കടമേരി സ്വദേശി കാടപുതുക്കുടി നജീബിന്റെ (46) പേരിലാണ് കേസെടുത്തത്. ലോറി കസ്റ്റഡിയിലെടുത്തു. തിരക്കേറിയ റോഡിൽ വിദ്യാർഥികൾ ഉൾപ്പെടെ കടന്നുപോകുന്ന സമയത്താണ് 17കാരൻ ലോറി ഓടിച്ചത്.
CONTENT HIGHLIGHT: minor drove tipper lorry case against father