വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യത്തെ രാജ്യാന്തര കോണ്‍ക്ലേവ് 28, 29 തിയതികളില്‍ ഹയാത്ത് റീജന്‍സിയില്‍ നടക്കും. 28ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന കോണ്‍ക്ലേവില്‍ രണ്ടു ദിവസങ്ങളിലായി ഏഴു വിഷയങ്ങളില്‍ പ്രസന്റേഷനുകളും നാലു വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും മൂന്ന് ഫയര്‍സൈഡ് ചാറ്റുകളും ആണ് പ്രധാനമായും നടക്കുന്നത്.
ഉദ്ഘാടനസമ്മേളനത്തില്‍ വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. തുറമുഖ മന്ത്രി വി.എന്‍.വാസവന്, ശശി തരൂര്‍ എം.പി, അദാനി പോര്‍ട്ട് സ്പെഷ്യല്‍ എക്കണോമിക് സോണ്‍ സിഇഒ പ്രണവ് ചൗധരി എന്നിവര്‍ സംസാരിക്കും. കെഎസ്ഐഡിസി ചെയര്മാന് സി.ബാലഗോപാല്‍, വിസില്‍ എംഡി ഡോ. ദിവ്യ എസ്. അയ്യര്‍, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി, കെഎസ്ഐഡിസി ഇഡി ആര്. ഹരികൃഷ്ണന്, കിന്‍ഫ്ര എം.ഡി. സന്തോഷ് കോശി തോമസ്, കേരള മാരിടൈം ബോര്‍ഡ് ചെയര്മാന് എന്‍.എസ്. പിള്ള, എസ്ബിഐ സിജിഎം എ. ഭുവനേശ്വരി, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍നായര്‍ എന്നിവര്‍ പങ്കെടുക്കും. കെഎസ്ഐഡിസി എംഡി എസ്. ഹരികിഷോര്‍, സ്വാഗതവും തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് നന്ദിയും പറയും.
28ന് രാവിലെ 11ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് (വിഴിഞ്ഞവും കേരളത്തിന്റെ 2030ലേക്കുള്ള കാഴ്ചപ്പാടും), 11.40ന് തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് (സുസ്ഥിര വളര്‍ച്ച വിസിലിന്റെ കാഴ്ചപ്പാട്), 12ന് അദാനി പോര്‍ട്സ് സെസ് സിഇഒ പ്രണവ് ചൗധരി (ഭാവിയിലേക്കുള്ള റോഡ്മാപ്പ്), 3.15ന് ജനീവ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയിലെ മൈക്കല്‍ അവേസ, ഗട്ടാനോ എസ്പോസിറ്റോ (ഭാവിയിലേക്കുള്ള വഴിതെളിക്കല്), 3.45ന് ജിഐഐഎംഎസ് സിഇഒ എസ്.എസ്. ശ്രീജിത്ത് (കേരളത്തിലെ തൊഴില്‍ശക്തിയുടെ ഉപയോഗം), 4.15ന് സതേണ്‍ എയര്‍ കമാന്‍ഡ് ലോജിസ്റ്റിക് മാനേജ്മെന്റ് ഓഫീസറും ഡെപ്യൂട്ടി കമാന്‍ഡുമായ ഗ്രൂപ് ക്യാപ്റ്റന്‍ സുനില്‍ രാജ് (മറൈന്‍ ലോജിസ്റ്റിക്സും എയര്‍ ഫോഴ്സുമായുള്ള തന്ത്രപരമായ സംയോജനം), 5.40ന് കേരള മാരിടൈം ബോര്‍ഡ് ചെയര്മാന് എന്‍.എസ്. പിള്ള (കേരളത്തിലെ തീര സമ്പദ്വ്യവസ്ഥയുടെ ഭാവി) എന്നിവരാണ് പ്രസന്റേഷനുകള്‍ നടത്തുക.
28ന് 12.20ന് വിഴിഞ്ഞത്തിന്റെ ആഗോള ബിസിനസ് സാധ്യതകള്‍ സംബന്ധിച്ച പാനല്‍ ചര്‍ച്ചയില്‍ ഇ.ടി. ഇന്‍ഫ്രാ എഡിറ്റര്‍ പി. മനോജ് മോഡറേറ്ററാകും. എംഎസ്സി ഇന്‍ഡ്യ എംഡി ക്യാപ്റ്റന്‍ ദീപക് തിവാരി, അദാനി വിഴിഞ്ഞം പോര്‍ട്ട് സിഇഒ പ്രദീപ് ജയരാമന്, ഷിപ്പിംഗ് ആന്‍ഡ് പോര്‍ട്സ് സെക്രട്ടറി ടി.കെ. രാമചന്ദ്രന്, കോണ്‍കോര്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ജി. ഗായത്രി, കെറി ഇന്‍ഡേവ് സിഒഒ ഡോ. വി.എസ്. ഹരി, വിസില്‍ എംഡി ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ പങ്കെടുക്കും.
4.30ന് എന്തുകൊണ്ട് വിഴിഞ്ഞം അടുത്ത ബിസിനസ് ലക്ഷ്യസ്ഥാനമാകണം എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ വിസില്‍ സിഇഒ ശ്രീകുമാര്‍ കെ. നായര്‍ മോഡറേറ്ററാകും. സിന്തൈറ്റ് എംഡി ഡോ. വിജു ജേക്കബ്, എവിടി മക്കോര്‍മിക് എംഡി സുഷമ ശ്രീകണ്ഠത്ത്, നയാര എനര്‍ജി ചെയര്മാന് പ്രസാദ് കെ. പണിക്കര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്.ജ്യോതിലാല്‍, ആദിത്യ ബിര്‍ള ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് ബി. ബിനോയ് എന്നിവര്‍ പങ്കെടുക്കും.
29ന് രാവിലെ 9.30ന് ഷിപ്പിംഗ്, ലോജിസ്റ്റിക് മേഖലയിലെ പുതിയ വിതരണശൃംഖലകളുടെ സാധ്യതകളെപ്പറ്റിയുള്ള ചര്‍ച്ച ലെഷാകോ ഇന്‍ഡ്യ എംഡി ടി.കെ.റാം നയിക്കും. സിഎംഎസിജിഎ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ക്യാപ്റ്റന്‍ സ്വാമിനാഥന് രാജഗോപാലന്‍, മെഡ്ലോഗ് ട്രാന്‍സ്പോര്‍ട് ആന്‍ഡ് ലൊജിസ്റ്റിക് ജനറല്‍ മാനേജര്‍ വിജയ് കുമാര്‍, അബ്രാവോ ഗ്രൂപ്പിന്റെ ലെനി അബ്രാവോ, ഭവാനി ഗ്രൂപ്പില്‍നിന്നുള്ള ജീക്ഷിത് ഷെട്ടി, കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ ഗുരുകരന്‍ സിംഗ് ബെയിന്‍സ്, കേരള ഷിപ്പിംഗ് ആന്‍ഡ് നാവിഗേഷന്‍ കോര്പ്പറേഷന് എം.ഡി: ആര്. ഗിരിജ എന്നിവര്‍ പങ്കെടുക്കും.
കേരളത്തെ ആഗോള സാമ്പത്തിക പവര്‍ഹൗസ് ആക്കി മാറ്റുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന 11.15നുള്ള സെഷന് വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി നയിക്കും. പരിസ്ഥിതി ഐടി വകുപ്പ് സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍, ഷറഫ് ഗ്രൂപ്പ് സിഇഒ ശ്യാം കപൂര്‍, അദാനി ഗ്രൂപ്പ് കണ്ടെയ്നര്‍ ഡിവിഷന് മേധാവി ഹരികൃഷ്ണന് സുന്ദരം, യുഎന്‍ ഗ്ലോബല്‍ കോംപാക്ട് നെറ്റ്വര്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രത്നേഷ് ഝാ, കാനൂ ഇന്‍ഡ്യ ഡയറക്ടര്‍ ക്യാപ്റ്റന്‍ അംരേഷ് കുമാര്‍ ഝാ എന്നിവര്‍ പങ്കെടുക്കും.
28ന് 2.30ന് അഡ്വന്‍ ഇന്റര്‍നാഷണല്‍ മേധാവി ഡി. ശിവകുമാര്‍ ഇ.ടി. ഇന്‍ഫ്രാ എഡിറ്റര്‍ പി. മനോജുമായും ആറു മണിക്ക് ശശി തരൂര്‍ എം.പി വിസില്‍ എം.ഡി ദിവ്യ എസ്. അയ്യരുമായും സംവദിക്കും. 29ന് രാവിലെ 10.30ന് ഇന്‍ഫോസിസ് സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന് വ്യവസായ വകുപ്പ് സെക്രട്ടറി മിര്‍ മുഹമ്മദ് അലിയുമായും ഫയര്‍സൈഡ് ചാറ്റില്‍ സംസാരിക്കും.
29ന് 12.15ന് സമാപന സമ്മേളനത്തില്‍ തുറമുഖ സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് എന്നിവര്‍ കോണ്‍ക്ലേവിനെ വിലയിരുത്തി സംസാരിക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് സ്വാഗതവും ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍നായര്‍ നന്ദിയും പറയും.