നടൻ വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജന നായകന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചാട്ടവാർ ചുഴറ്റി ചിരിച്ചുകൊണ്ട് നിൽക്കുന്ന വിജയ് ആണ് പോസ്റ്ററിൽ കാണാനാകുന്നത്. നാൻ ആണൈ ഇട്ടാല്‍..’ എന്ന ക്യാപ്ഷനും പോസ്റ്ററിൽ കാണാം. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് രാവിലെ ആയിരുന്നു പുറത്തുവിട്ടത്. രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ പ്രഖ്യാപിക്കപ്പെട്ട വിജയ് ചിത്രമാണ് ജന നായകന്‍.
വിജയുടെ കരിയറിലെ അറുപത്തി ഒന്‍പതാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. കെ വി എൻ പ്രൊഡക്ഷൻ നിർമിക്കുന്ന ചിത്രത്തിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിര തന്നെ ജന നായകന്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്. അതേസമയം, ദ ഗോട്ട് ആണ് വിജയിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
STORY HIGHLIGHT: new movie jana nayagan second look out