മാതള നാരങ്ങ ചമ്മന്തി
മാതള നാരങ്ങ അടർത്തിയെടുത്തതിനൊപ്പം, പച്ചമുളക്, പുതിനയില, ഒരു നുള്ള് ജീരകം, ചെറിയ കഷ്ണം പുളി, കുരുകളഞ്ഞ ഈന്തപ്പഴം എന്നിവ ചേർത്ത് അരയ്ക്കാം. ആവശ്യമെങ്കിൽ ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം. വിറ്റാമൻ സിയുടെ സമ്പന്ന ഉറവിടമായിരിക്കും ഈ ചമ്മന്തി.
ആപ്പിൾ ക്രാൻബെറി ചമ്മന്തി
കറുവാപ്പട്ട, തക്കോലം, ബ്രൗൺ ഷുഗർ, ചെറിയ കഷ്ണങ്ങളാക്കിയ ആപ്പിൾ, ക്രാൻബെറി എന്നിവ കുറച്ചു വെള്ളത്തിലേയ്ക്കു ചേർത്ത് ഉടച്ചെടുക്കാൻ പാകത്തിനു വേവിക്കാം. ഒരു നുള്ള് ഇഞ്ചിയും അൽപം പുളിയും ചേർക്കാം.
ബെറി ചമ്മന്തി
ബ്ലൂബെറി, ബ്ലാക്ബെറി എന്നിവ ഉപയോഗിക്കാം. ഇതിനൊപ്പം ശർക്കര, ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവയിലേയ്ക്ക് കുറച്ചു വെള്ളം ഒഴിച്ച് ഉടച്ചെടുക്കാൻ പാകത്തിനു വേവിക്കാം. വെള്ളം വറ്റി കഴിയുമ്പോൾ വഴറ്റിയെടുത്ത ചുവന്നുള്ളിയും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
ആപ്പിൾ, തക്കാളി, കാപ്സിക്കം ചമ്മന്തി
തക്കാളി, ആപ്പിൾ, കാപ്സിക്കം എന്നിവ വേവിച്ച് ഉടച്ചെടുക്കാം.ആവശ്യത്തിന് മുളകുപൊടി, ജീരകപ്പൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
പേരയ്ക്ക, നാരങ്ങ ചമ്മന്തി
പേരയ്ക്കയുടെ ഇലയാണ് ഇതിനായി ഉപയോഗിക്കുന്നത്. വറുത്തെടുത്ത ജീരകം, പച്ചമുളക്, കുറച്ച് നാരങ്ങ നീര് എന്നിവ പച്ച പേരയിലക്കൊപ്പം ചേർത്ത് അരച്ചെടുക്കാം. അതിലേയ്ക്ക് ഇഞ്ചിയും പുതിനയിലയും ചേർക്കാം.
content highlight: chutney-with-fruits-5-recipes