ചെറുപയർ പരിപ്പ് കൊണ്ട് 15 മിനിറ്റിൽ തയ്യാറാക്കാവുന്ന ഹൽവ പരീക്ഷിക്കാം. ഹെൽത്തി മാത്രമല്ല രുചികരവുമാണ് ഇത്.
ചേരുവകൾ
പരിപ്പ്- 1/2 കപ്പ്
നെയ്യ്- 6 ടീസ്പൂൺ
വെള്ളം- 1/2 കപ്പ്
റവ- 1/2 ടീസ്പൂൺ
പാൽ- 1/2 കപ്പ്
പഞ്ചസാര- 8 ടീസ്പൂൺ
ഏലയ്ക്കപ്പൊടി- 1/2 ടീസ്പൂൺ
ബദാം- 6
പിസ്ത- 6
തയ്യാറാക്കുന്ന വിധം
അര കപ്പ് പരിപ്പ് കഴുകി 6 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
ശേഷം വെള്ളം കളഞ്ഞ് അത് നന്നായി അരച്ചെടുക്കാം.
അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽവച്ച് ആറ് ടീസ്പൂൺ നെയ്യ് ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് റവ ചേർത്തു വറുക്കാം.
റവയുടെ നിറം മാറി വരുമ്പോൾ അരച്ചെടുത്ത പരിപ്പ് ചേർത്തിളക്കി കൊടുക്കാം. അടിയിൽ പിടക്കാതെ പ്രത്യേകം ശ്രദ്ധിക്കാം.
കുറച്ച് കട്ടിയായി വുരമ്പോൾ വെള്ളം ഇളക്കിക്കൊണ്ടു തന്നെ ഒഴിച്ചു കൊടുക്കാം. വെള്ളം വറ്റി കഴിയുമ്പോൾ അൽപം നെയ്യും, ഏലയ്ക്ക പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം.
മാവിൻ്റെ ഒട്ടിപിടിക്കുന്ന പ്രകൃതം മാറുമ്പോൾ കുറച്ചു കൂടി നെയ്യൊഴിച്ചിളക്കി അടുപ്പണയ്ക്കാം.
ബദാമും, പിസ്തയും പൊടിച്ച് മുകളിലായി ചേർത്ത് ആവശ്യാനുസരണം വിളമ്പാം ഈ രുചികരമായ ഹൽവ.
content highlight: moong-dal-halwa-simple-recipe