Recipe

ഫിഷ് ഫ്രൈ ഉണ്ടാകുമ്പോൾ തേങ്ങ കൂടി ഇട്ട് നോക്കു

ചേരുവകൾ

ചെറിയ ഉള്ളി – രണ്ടെണ്ണം

ഇഞ്ചി – ആവശ്യത്തിന്

വെളുത്തുള്ളി – ആവശ്യത്തിന്
മഞ്ഞള്പൊടി – ആവശ്യത്തിന്

മുളകുപൊടി – ആവശ്യത്തിന്
കുരുമുളകുപൊടി – ആവശ്യത്തിന്

തേങ്ങ ചിരകിയത് -രണ്ടു ടേബിൾ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

മുകളിൽപ്പറഞ്ഞ ചേരുവകളെല്ലാം നല്ലതുപോലെ അരച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഏത് മീൻ ആണോ വറുക്കാൻ എടുക്കുന്നത് അതിൽ നന്നായി തേച്ച് പിടിപ്പിച്ചു പത്ത് മിനുട്ട് വെക്കുക്ക . ഒരു പാനിൽ എണ്ണ ഒഴിച്ചു മീൻ വറുത്തെടുക്കാം , കുറച്ച് കറിവേപ്പില കൂടക്കണം . വെളിച്ചെണ്ണയിൽ ആണ് വറുക്കുന്നത്‌ എങ്കിൽ രുചിയോടൊപ്പം മണവും ആസ്വദിക്കാം .