Science

ഭൂമിയുടെ അവസാനം എപ്പോഴാണെന്ന് കണ്ടെത്തി ശാസ്ത്ര‌ലോകം | Scientists have discovered when the Earth will end

പണ്ടുമുതൽ നിരവധി പരിണാമങ്ങൾക്ക് വിധേയമായാണ് ഇന്ന് കാണുന്ന ഭൂമിയുണ്ടായത്

പ്രപഞ്ചത്തിൽ ജീവന്റെ തുടിപ്പ് കണ്ടെത്തിയിട്ടുള്ള ഗ്രഹമാണ് ഭൂമി. ഏകദേശം നാലര ബില്യൺ വർഷങ്ങൾക്ക് മുൻപാണ് ഭൂമി രൂപപ്പെട്ടതെന്നാണ് കരുതുന്നത്. പണ്ടുമുതൽ നിരവധി പരിണാമങ്ങൾക്ക് വിധേയമായാണ് ഇന്ന് കാണുന്ന ഭൂമിയുണ്ടായത്. ഇതിനിടെ നിരവധി ജീവജാലങ്ങൾ ഭൂമിയിൽ നിന്ന് അപ്രതീക്ഷമായിട്ടുണ്ട്. ലോകം അവസാനിക്കുമെന്ന് ഇന്നും പലരും പറയുന്നു. ഇതിനെക്കുറിച്ച് പല പ്രവചനങ്ങളും നടന്നിട്ടുണ്ട്. മത പണ്ഡിതന്മാർ, സാധാരണക്കാ‌ർ, ശാസ്ത്രജ്ഞർ തുടങ്ങിയവരും ലോകാവസാനത്തെക്കുറിച്ച് പല വാദങ്ങളും ഉയർത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഭൂമി അവസാനിക്കാൻ പോകുകയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർമാർ. ഒരു ദിവസം ഭൂമി സമ്പൂർണ നാശത്തിന് വിധേയമാകുമെന്നും കരയിലോ കടലിലോ ഒരു ജീവി പോലും അവശേഷിക്കില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. ലോകാവസാനത്തെക്കുറിച്ച് ശാസ്ത്രജ്ഞർ പുതിയ ചില കണ്ടെത്തലുകളും നടത്തിയിട്ടുണ്ട്.

അടുത്ത 250 ദശലക്ഷം വർഷങ്ങൾക്ക് ശേഷം ഒരു മഹാദുരന്തം സംഭവിക്കുമെന്നും അതിൽ ഭൂമി പൂർണമായി നശിക്കുമെന്നും ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ പറയുന്നതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. മനുഷ്യർ ഉൾപ്പെടെ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഈ ദുരന്തത്തിൽ നശിക്കും. ആ സമയത്ത് ഭൂമിയുടെ താപനില 70 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും ആ താപനിലയിൽ ഒരു ജീവജാലത്തിനും അതിജീവിക്കാൻ കഴിയില്ലെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. കമ്പ്യൂട്ടർ സിമുലേഷൻ നടത്തിയാണ് ഇത് കണ്ടെത്തിയത്. ഭൂമിയിലെ കാർബണിന്റെ അളവ് വർദ്ധിക്കുന്നത് ഭൂമിയെ നാശത്തിലേക്ക് വേഗം എത്തിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സമാനമായ ഒരു സാഹചര്യം 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഉണ്ടായെന്നും അതാണ് ദിനോസറുകളുടെ വംശനാശത്തിന് കാരണമായതെന്നും പറയപ്പെടുന്നു.

ഏകദേശം 300 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളും ഒരു വലിയ സമുദ്രത്താൽ ചുറ്റപ്പെട്ട് ഒരുമിച്ചായിരുന്നു നിലനിന്നിരുന്നത്. ഇതിനെയാണ് പാനജിയ എന്ന അറിയപ്പെടുന്നത്. ഇത് സാവധാനം പിളർന്ന് ഇപ്പോൾ നമ്മൾക്ക് അറിയാവുന്ന ഭൂഖണ്ഡങ്ങളായി മാറിയെന്നാണ് പറയപ്പെടുത്തത്. അതുപോലെ 250 ദശലക്ഷം വർഷങ്ങൾക്ക് ശേഷം ഭൂമി ഒരൊറ്റ ഭൂഖണ്ഡമായി മാറുമെന്നും പാൻജിയ ആൾട്ടിമ എന്ന ഭൂഖണ്ഡം രൂപപ്പെടുമെന്നും ഗവേഷകർ പറയുന്നു. പിന്നാലെ ഭൂമി ചുട്ടിപഴുക്കാൻ തുടങ്ങുകയും വരണ്ട് അവസാനം വാസയോഗ്യമല്ലാതാകുമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

ഭൂമിയുടെ അവസാനമാകുമ്പോൾ അഗ്നിപർവതങ്ങൾ പൊട്ടിത്തെറിക്കുമെന്നും ഗവേഷകർ പറയുന്നു. ഭൂമിയിൽ ഭൂരിഭാഗം ഭാഗത്തും അഗ്നിപർവതങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. ഇവ പൊട്ടിത്തെറിച്ച് ഭൂമിയിൽ കാർബൺ ഡെെ ഓക്സെെഡിന്റെ ഇളവ് കൂടുകയും ഭക്ഷണവും ജലസ്രോതസുകളും ഓക്സിജനുമില്ലാതെ ഭൂമിയിലെ ജീവൻ അവസാനിക്കുമെന്നും ശാസ്ത്രജ്ഞർ വിശദീകരിക്കുന്നു. അത്യധികം ചൂടാകുന്നതിനാൽ ഭൂമിയിൽ ഒരു ജീവജാലത്തിനും യോഗ്യമല്ലാതാകുമെന്ന് ഗവേഷണ സംഘത്തിന്റെ മേധാവി അലക്‌സാണ്ടർ ഫാർൺസ്വർത്ത് പറയുന്നു. അദ്ദേഹത്തിന്റെ ഗവേഷണം 2023ൽ നേച്ചർ ജിയോസയൻസിൽ പ്രസിദ്ധീകരിച്ചു. പാൻജിയ ആൾട്ടിമയുടെ വടക്കൻ ഭാഗങ്ങൾ മാത്രമാണ് വാസയോഗ്യമായ സ്ഥലം കാണപ്പെടുകയുള്ളൂവെന്നും ഗവേഷകർ വ്യക്തമാക്കുന്നു.