സഞ്ചാരികളെ ആവേശഭരിതരാക്കുകയും ഗവേഷകരെ വട്ടം കറക്കുകയും ചെയ്യുന്ന ഭീകര കഥകള്‍ നിറഞ്ഞ ആ കാടിനെക്കുറിച്ച് വിശദമായി അറിയാം..ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കര്‍ 1897-ല്‍ എഴുതിയ ഭീകര നോവലായ ഡ്രാക്കുള ലോകത്ത് എല്ലായിടത്തും എത്തിയിട്ടുള്ള ഒര പ്രേതകഥയാണ്. നോവിലിന്റെ സ്വീകാര്യയത കാരണം പലരും ഈ കഥ യഥാര്‍ത്ഥത്തിലുള്ളതാണെന്ന് പോലും വിശ്വസിക്കുന്നു. ഡ്രാക്കുളയുടെ രാജ്യമായ റൊമാനിയയിലാണ് ദുരൂഹൂതകള്‍ നിറഞ്ഞ ഹോയ ബാസ്യു എന്ന കാട് സ്ഥിതി ചെയ്യുന്നത് (Hoia Baciu Forest in Transylvania at Romania). കൃത്യമായി പറഞ്ഞാല്‍, സാങ്കല്‍പ്പിക കഥാപാത്രമായ ഡ്രാക്കുളയുടെ സമ്രാജ്യമായ ട്രാന്‍സില്‍വാനിയയിലെ ക്ലൂജ്-നപോക്ക നഗരത്തിനടുത്തുള്ള വനപ്രദേശമാണിത്. കര്‍പ്പാത്തിയന്‍ പര്‍വ്വതനിരകളുടെ ഭാഗമായ ട്രാന്‍സില്‍വേനിയന്‍ ആല്‍പ്‌സിനാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു പ്രദേശമാണിത്. ഡ്രാക്കുള കോട്ടയില്‍ (ബ്രാം കാസ്റ്റില്‍) നിന്ന് 350 കീമീ അകലെയുള്ള ഹോയ ബാസ്യുവിനെ ചുറ്റിപ്പറ്റി ഒട്ടേറേ ദുരൂഹതകളുണ്ട്.
ഏകദേശം 300 ഹെക്ടര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഇടതൂര്‍ന്ന ഈ വനം, വിചിത്രവും വിവരണാതീതവുമായ പ്രതിഭാസങ്ങള്‍ക്ക് പേരുകേട്ടതാണ്. ട്രാന്‍സില്‍വാനിയയിലെ ബര്‍മുഡ ട്രയാംഗിള്‍ എന്നാണ് ഈ വനത്തെ വിളിക്കുന്നത്. ഈ വനത്തിന്റെ പേര് പോലും ദുരൂഹ സംഭവത്തില്‍ നിന്നാണുണ്ടായത്. ഒരിക്കല്‍ 200 ഓളം ആട്ടിന്‍കൂട്ടത്തോടൊപ്പം ഒരു ഇടയന്‍ ഈ കാട്ടില്‍ കാണാതായത്രേ. ആടുകളെക്കുറിച്ചോ ഇടയനെക്കുറിച്ചോ ഒരും വിവരവും ആര്‍ക്കും ലഭിച്ചില്ല. ഒടുവില്‍ ആ ആട്ടിടയന്‍ കാണാതായ വനം എന്ന പേരില്‍ പ്രദേശത്ത് പ്രശസ്തമാവുകയും, പതിയെ ആ വനത്തിന് ഇടയന്റെ പേര് വരുകയും ചെയ്തുവെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. എന്നാല്‍ ഈ വനത്തിന് ഇപ്പോഴുള്ള ലോക പ്രശസ്തിക്ക് കാരണം മറ്റൊരാളാണ്. എമില്‍ ബാര്‍ണിയ എന്നു പേരുള്ള ഒരു സൈനിക സാങ്കേതിക വിദഗ്ധന്‍ ഇവിടെ യുഎഫ്ഒ-യുടെ (പറക്കും തളിക, അന്യഗ്രഹജീവികളുടെ വാഹനം) സാന്നിദ്ധ്യത്തെ സാക്ഷ്യപ്പെടുത്തി എത്തി.
തന്റെ അവകാശവാദം തെളിയിക്കുന്നതിനായി എമില്‍ ബാര്‍ണിയ, ഒരു ഫോട്ടോയും കൊണ്ടുവന്നിരുന്നു. ഹോയ ബാസ്യു വനമേഖലയ്ക്ക് മുകളില്‍ ഒരു യുഎഫ്ഒ സഞ്ചരിക്കുന്നതിന്റെ ഫോട്ടോ ആയിരുന്നു അദ്ദേഹം തെളിവായി കാണിച്ചത്. ഇതോടെ ഈ പ്രദേശം ലോകമെമ്പാടുമുള്ള ആളുകളുടെ ശ്രദ്ധ നേടി. ഈ പ്രത്യേക വനമേഖലയെ ഇപ്പോള്‍ ‘ദി ക്ലിയറിംഗ്’ എന്നാണ് വിളിക്കുന്നത്. അതിന് കാരണം, യുഎഫ്ഒ സഞ്ചരിച്ച പ്രത്യേക വനഭാഗം കാടു വെട്ടിതെളിച്ചതുപോലെയാണ് കാണുന്നത്. ഈ പ്രത്യേക ഇടത്ത് ഒന്നും വളരുന്നില്ല. ഈ ഭാഗത്തെ എല്ലാ മരങ്ങളും ചെടികളും വളരുന്നത് നിര്‍ത്തിയ പോലെ തോന്നിപോകും. എമില്‍ ബാര്‍ണിയയെ കൂടാതെ മറ്റ് പലരും ഇവിടെ അന്യഗ്രഹജീവികളുടെ സാന്നിദ്ധ്യത്തെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി അവിടെ യുഎഫ്ഒ കാഴ്ചകളുടെ നിരവധി റിപ്പോര്‍ട്ടുകള്‍ വരുന്നു. പലരും ഹോയ ബാസ്യു വനമേഖലയിലെ ആകാശത്ത് വിചിത്രമായ വെളിച്ചങ്ങളും വസ്തുക്കളും കാണുന്നുണ്ടെന്ന് അവകാശപ്പെട്ടു. ചിലര്‍ അന്യഗഹ ജീവികളെ കണ്ടുമുട്ടിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇതുകൂടാതെ ഇവിടെ പ്രേത സാന്നിദ്ധ്യമുണ്ടെന്ന് ഒരു വിഭാഗം ആളുകള്‍ പറയുന്നു. പ്രദേശവാസികള്‍ക്കിടയില്‍ ഇത് സംബന്ധിച്ച് പല ഐതീഹ്യങ്ങളുമുണ്ട്. ഈ വന പ്രദേശത്ത് നടന്ന യുദ്ധങ്ങളില്‍ പങ്കെടുത്ത സൈനികര്‍ ഉള്‍പ്പെടെ അവിടെ മരിച്ചവരുടെ പ്രേതങ്ങള്‍ ഈ വനത്തില്‍ എത്തുന്നവരെ വേട്ടയാടുന്നതായി പറയപ്പെടുന്നു. പ്രേതരൂപങ്ങളെ കണ്ടതായും വിചിത്രമായ ശബ്ദങ്ങള്‍ കേട്ടതായും ചില സന്ദര്‍ശകര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വനത്തിനുള്ളില്‍ പല സന്ദര്‍ശകരും നിഗൂഢമായ ഊര്‍ജ്ജ മേഖലകള്‍ അനുഭവിച്ചിട്ടുണ്ടെന്നും പറയുന്നു. വനത്തിനുള്ളില്‍ സന്ദര്‍ശനം നടത്തിയവരില്‍ പലര്‍ക്കും, തലകറക്കം, ഓക്കാനം, വഴിതെറ്റിയ തോന്നല്‍, സ്ഥലജല വിഭ്രമം, അകാരണമായ പരിഭ്രാന്തി തുടങ്ങിയ വിചിത്രമായ സംവേദനങ്ങള്‍ അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും തങ്ങളുടെ അനുഭവങ്ങളെ കൃത്യമായി വിവരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലേക്ക് പോയി.
ഇത്തരം കാര്യങ്ങളെയെല്ലാം പാരനോര്‍മല്‍ അല്ലെങ്കില്‍ ശരിക്കും ക്രിയേറ്റീവ് ഭാവന എന്നാണ് വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്നത്. ശാസ്ത്രീയ ഗവേഷണത്തിനായി ഒട്ടേറേ വിദഗ്ദ്ധര്‍ പ്രദേശത്തെ പഠിക്കുന്നുണ്ട്. വനത്തിലെ കാന്തികക്ഷേത്രങ്ങളെയും വൈദ്യുതകാന്തിക പ്രതിഭാസങ്ങളെയും കുറിച്ചുള്ള പഠനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഈ ഗവേഷണത്തിന്റെ വിഷയമാണ്. എങ്കിലും ഇപ്പോഴും കൃത്യമായി ഒരു ഉത്തരം കിട്ടിയിട്ടില്ല.