Alappuzha

ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി – couple found dead in kayamkulam

കായംകുളത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൃഷ്ണപുരം കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. സുധൻ തൂങ്ങിമരിച്ച നിലയിലും ഭാര്യ സുഷമയെ കുളത്തിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വീടിനു സമീപത്തെ പുളി മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു സുധന്റെ മൃതദേഹം.

ഭാര്യ സുഷമയെ കാണാനില്ലെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം സമീപത്തെ കുളത്തിൽ നിന്ന് കണ്ടെടുക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതായി പോലീസ് അറിയിച്ചു.

STORY HIGHLIGHT: couple found dead in kayamkulam