Kerala

എൻഡിഎ വിടണമെന്ന് ബിഡിജെഎസ് ; അർഹമായ പരി​ഗണനയില്ലെന്ന് ബിഡിജെഎസ് കോട്ടയം കമ്മിറ്റി

എൻഡിഎ വിടണമെന്ന ആവശ്യവുമായി ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റി. എന്‍ഡിഎ വിടണമെന്ന് കാണിച്ച് ജില്ലാ ക്യാമ്പില്‍ പ്രമേയം അവതരിപ്പിച്ചു. ഒമ്പത് വര്‍ഷമായി ബിജെപിയിലും എന്‍ഡിഎയിലും അവഗണനയാണ് നേരിടുന്നതെന്നാണ് ബിഡിജെഎസ് നേതാക്കള്‍ ഉയര്‍ത്തുന്ന പരാതി. എന്‍ഡിഎയില്‍ തുടരേണ്ട ആവശ്യമില്ലെന്നും മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കണമെന്നുമാണ് ആവശ്യം.

മുന്നണിവിട്ട് യുഡിഎഫിലേക്കു പോകണമെന്ന നിലപാടിൽ പാർട്ടിയിലെ മിക്ക നേതാക്കളും നേതാക്കളും നേരത്തെ തന്നെ അതൃപ്തി വ്യക്തമാക്കിയിരുന്നു. പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കുപോലും അർഹമായ പരിഗണന ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയിൽ ലഭിക്കുന്നില്ലെന്നാണ് മുഖ്യ ആരോപണം. മുന്നണിമാറ്റം സംബന്ധിച്ച് ഏതാനും കോൺഗ്രസ് നേതാക്കളുമായി അനൗദ്യോഗിക സംസാരമുണ്ടായതായാണു വിവരം.