കൊച്ചി: മുന്നോട്ട് കുതിച്ച സ്വർണ വിലയ്ക്ക് ഇന്ന് ഒരു ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസമായി 60,440ൽ നിൽക്കുന്ന വില ഇന്ന് 60,320 രൂപയിൽ എത്തി. 7,555 രൂപയായിരുന്ന ഗ്രാം ഇന്ന് 7,540 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചത്. പവന് 120 രൂപയാണ് കുറഞ്ഞത്.
57,200 രൂപയിലാണ് ഈ മാസം സ്വർണ വില ആരംഭിച്ചത്. ഇത് തന്നെയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. ഇപ്പോൾ 60,000 രൂപയും കടന്ന് വില കുതിക്കുകയാണ്.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,758.24 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ആയ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 82593 രൂപയാണ്.
CONTENT HIGHLIGHT: gold price soars in kerala