ആവശ്യമായ ചേരുവകൾ
ചെറുപയർ
അരിപ്പൊടി -2 കപ്പ്
കടലമാവ് -ഒരു കപ്പ്
ബ്ലാക്ക് സാൾട്ട്
എണ്ണ
മഞ്ഞൾപൊടി
തയ്യാറാക്കേണ്ട രീതി
ചെറുപയർ രണ്ടു മണിക്കൂർ കുതിർത്തതിനു ശേഷം വെള്ളത്തിൽ നിന്നും മാറ്റി 10 മിനിറ്റ് വെയിലത്തു വച്ചു എടുക്കുക. ഇനി ഒരു ബൗളിലേക്ക് അരിപ്പൊടിയും കടലമാവും ചേർത്ത് കൊടുത്ത് മിക്സ് ചെയ്യാം മഞ്ഞൾ പൊടി കൂടി ചേർത്തതിനുശേഷം വെള്ളമൊഴിച്ച് കുഴച്ച് ഒട്ടാത്ത പരുവത്തിലുള്ള സോഫ്റ്റ് മാവ് തയ്യാറാക്കുക. ഇടിയപ്പത്തിന്റെ അച്ച് എടുത്ത് എണ്ണ പുരട്ടിയതിനുശേഷം ഇത് നിറയ്ക്കാം. ഇനി ചൂടായ എണ്ണയിലേക്ക് പിഴിഞ്ഞുകൊടുത്ത് ഫ്രൈ ചെയ്യാം. എല്ലാം ഫ്രൈ ചെയ്തതിനുശേഷം ചെറുപയർ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം. അവസാനം എല്ലാം കൂടി മിക്സ് ചെയ്യുക. ഈ സമയത്ത് കുറച്ച് ബ്ലാക്ക് സാൾട്ട് ഇതിലേക്ക് ഇട്ട് മിക്സ് ചെയ്യാം. ഇതാണ് മിക്സ്ചറിന്റെ രുചി കൂട്ടുന്നത്.