ആവശ്യമായ ചേരുവകൾ
ബൺ
മുട്ട
സവാള
പച്ചമുളക്
തക്കാളി
കുരുമുളക് പൊടി
ഉപ്പ്
ബട്ടർ
തയ്യാറാക്കേണ്ട രീതി
ഒരു ബർഗർ ബണ്ണെടുത്തു മുകൾവശം ഒരു ഗ്ലാസ് ഉപയോഗിച്ച് പ്രസ് ചെയ്തതിനുശേഷം ഒരു കത്തിവെച്ച് മുറിച്ചുമാറ്റുക. അടിവശം മുറിയാതെ വേണം മാറ്റാൻ. ശേഷം ഇതിലേക്ക് ഒരു മുട്ട ഒഴിച്ചു കൊടുക്കാം. സവാള പൊടിയായി അരിഞ്ഞതും തക്കാളി ചെറുതായി അരിഞ്ഞതും പച്ചമുളക് അരിഞ്ഞതും ഉപ്പും കുരുമുളകുപൊടിയും ചേർത്തു ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക. ഒരു പാനിൽ ബട്ടർ ചേർത്ത് കൊടുക്കുക. ബൺ വെച്ചതിനുശേഷം ചെറിയ തീയിൽ മൂടിവെച്ച് നന്നായി വേവിച്ചെടുക്കുക. ഇത് മുറിച്ചെടുത്ത് കഴിക്കാം.