ആവശ്യമായ ചേരുവകൾ
കസ്റ്റർഡ് ക്രീം തയ്യാറാക്കാനായി
പാൽ -200 മില്ലി
ബട്ടർ -15 ഗ്രാം
മുട്ടയുടെ മഞ്ഞക്കരു -രണ്ടെണ്ണം
പഞ്ചസാര -30 ഗ്രാം
കോൺ സ്‌റ്റാർച് -15 ഗ്രാം
വാനില -ഒരു ടീസ്പൂൺ
മാവ് തയ്യാറാക്കാൻ
വെള്ളം -70 മില്ലി
പാൽ -50 മില്ലി
പഞ്ചസാര -10 ഗ്രാം
ഉപ്പ്
ബട്ടർ -65 ഗ്രാം
മൈദ -65 ഗ്രാം
മുട്ട രണ്ടെണ്ണം
തയ്യാറാക്കുന്ന രീതി
ആദ്യം കസ്റ്റഡ് ക്രീം തയ്യാറാക്കാം. അതിനായി ഒരു പാനിലേക്ക് പാൽ ചേർത്ത് കൊടുക്കുക. ഇതിന്റെ കൂടെ തന്നെ ബട്ടറും ചേർക്കാം. ഇത് നല്ലതുപോലെ ചൂടാക്കി എടുത്ത് മാറ്റി വയ്ക്കാം. ഒരു ബൗളിൽ മുട്ടയുടെ മഞ്ഞക്കരു ചേർത്ത് കൊടുക്കുക. അതിലേക്ക് പഞ്ചസാര കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം. ശേഷം കോൺ സ്റ്റാർച് ചേർത്തുകൊടുക്കാം. നന്നായി മിക്സ് ചെയ്തതിനു ശേഷം പാലിന്റെ മിക്സിലേക്ക് ചേർക്കാം. ഇനി ഇത് നന്നായി തിളപ്പിച്ച് കുറുക്കി എടുക്കണം. ഇതിലേക്ക് വാനില എസൻസ് കൂടെ ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. ഈ ക്രീമിനെ ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കാം. അടുത്തതായി മറ്റൊരു പാനിൽ വെള്ളവും പാലും പഞ്ചസാരയും അല്പം ഉപ്പും ബട്ടറും ഒരുമിച്ച് ചേർത്ത് ചൂടാക്കി എടുക്കണം. ഫ്ലെയിം ഓഫ് ആക്കിയതിനു ശേഷം മൈദ ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം. ഇത് നന്നായി മിക്സ് ചെയ്ത് നല്ല സോഫ്റ്റ് മാവാക്കി എടുക്കണം. ഇതിലേക്ക് രണ്ട് മുട്ട പൊട്ടിച്ചു ചേർത്തു കൊടുക്കാം. നന്നായി മിക്സ് ചെയ്ത് കേക്ക് ബാറ്റെർ ആക്കി എടുക്കണം. ഇതിനെ ഒരു പൈപ്പിംഗ് ബാഗിലേക്ക് നിറച്ചു കൊടുക്കാം. ഇത് ഒരു ബേക്കിങ് ട്രേയിലേക്ക് ചെറിയ ബിസ്ക്കറ്റ് വലിപ്പത്തിൽ നിരത്തി സെറ്റ് ചെയ്യുക. നന്നായി ബേക്ക് ചെയ്ത് എടുക്കാം. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന കസ്റ്റഡ് ക്രീം ഒരു പൈപ്പിംഗ് ബാഗിലേക്ക് നിറച്ച് ബേക്ക് ചെയ്ത ബിസ്ക്കറ്റ്ന് ഉള്ളിലേക്ക് നിറച്ചു കൊടുക്കണം.