ഭാവഗായകൻ ശ്രീ പി. ജയചന്ദ്രൻ സ്‌മൃതി കൊല്ലം ബാർ അസോസിയേഷനിൽ സംഘടിപ്പിച്ചു. ജയചന്ദ്രൻ ആലപിച്ചു അനശ്വരമാക്കിയ ഗാനങ്ങൾ കോർത്തിണക്കിയാണ് ഗാനാഞ്ജലി നടത്തിയത്. കൊല്ലം ബാറിലെ ഗായകരായ അഭിഭാഷകർ തന്നെയാണ് ഗാനങ്ങൾ ആലപിച്ചത്. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. ഓച്ചിറ അനിൽകുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സെക്രട്ടറി അഡ്വ എ.കെ.മനോജ്, അഭിഭാഷകരായ പള്ളിമൺ ആർ.മനോജ് കുമാർ, ആർ.എൽ.സരിൻ, ഫാത്തിമ സിറാജ്, രഘു നല്ലില, അബ്ദുൽ ബാരി, സുന്ദരേശൻ, സ്വാതി, വി.ഐ.ഹാരിസ്, സി.വിജയകുമാരി, നവാസ്.പി.എം.സാഹിബ്, അഫ്സ ബാരി എന്നിവരാണ് ജയചന്ദ്രന്റെ അനശ്വര ഗാനങ്ങൾ ആലപിച്ചത്.