Kerala

എന്‍ഡിഎ മുന്നണി വിടാന്‍ ബിഡിജെഎസ് ? സംസ്ഥാന നേതൃത്വം അടിയന്തര യോഗം വിളിച്ചു | bdjs may leave nda front soon

ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്ന് കെ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു

ആലപ്പുഴ: ബിഡിജെഎസ് മുന്നണി മാറ്റത്തിന് സാധ്യത. ഇത് ചർച്ച ചെയ്യാൻ സംസ്ഥാന നേതൃത്വം അടിയന്തര യോഗം വിളിച്ചു. ഫെബ്രുവരി ഒന്ന് ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ചേർന്ന് മുന്നണി മാറ്റം ചർച്ച ചെയ്യും. സംസ്ഥാന ഭാരവാഹികളോടും 14 ജില്ലകളിലെയും പ്രസിഡൻ്റുമാരോടും യോഗത്തിൽ പങ്കെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്ന് കെ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.

കോട്ടയം ജില്ലാ ക്യാമ്പിൽ മുന്നണി മാറ്റം പ്രമേയം വന്നതിന് പിന്നാലെയാണ് യോഗം വിളിച്ചത്. മുന്നണി വിടണം എന്ന ആവശ്യം പാർട്ടിയിൽ ശക്തമായി ഉയരുന്നുണ്ട്. തുഷാര്‍ വെള്ളാപ്പള്ളിയെ വേദിയില്‍ ഇരിക്കുമ്പോള്‍ ജില്ലാ പ്രസിഡണ്ട് എം പി സെന്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു. 9 വര്‍ഷമായി ബിജെപിയില്‍ നിന്നും എന്‍ഡിഎയില്‍ നിന്നും അവഗണന നേരിടുകയാണ്. അര്‍ഹമായ പരിഗണന ഇതുവരെ ലഭിച്ചില്ല മറ്റു മുന്നണികള്‍ ബിഡിജെസിന് സ്വീകരിക്കാന്‍ തയ്യാറാണെന്നും ചര്‍ച്ചയുണ്ടായി.

കോട്ടയം പാര്‍ലമെന്റില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് വിജയിക്കാതിരുന്നത് ഒപ്പമുള്ളവര്‍ സഹായിക്കാതിരുന്നതിനാല്‍ ആണെന്നും കോട്ടയം ജില്ലാ നേതൃത്വം വിമര്‍ശിച്ചു. അതേസമയം ബിഡിജെഎസ് ആശയത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഡിഎയില്‍ ചേര്‍ന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. എന്‍ഡിഎയില്‍ നിന്ന് പുറത്തു പോകണമെന്ന് ബി ഡിജെഎസ് ഒരിക്കലും തീരുമാനമെടുക്കില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഭൂരിഭാഗം ജില്ലാ കമ്മിറ്റികള്‍ക്കും ഇതേ നിലപാടാണ് എന്നാണ് പുറത്തുവരുന്ന വിവരം. ആവശ്യം ശക്തമായതോടെ സംസ്ഥാന നേതൃയോഗവും വിളിച്ചു. ഒന്നാം തിയതി ചേര്‍ത്തലയില്‍ നേതൃയോഗം ചേരും.

Latest News