ആവശ്യമായ ചേരുവകൾ
ബ്രഡ് സ്ലൈസ്
ബട്ടർ
പിസ്സ സോസ്
മൊസെരെല്ല ചീസ്
ക്യാപ്സിക്കം
ബെൽ പെപ്പർ
പാപ്രിക
സവാള
ഉപ്പ്
ഒറിഗാനോ
കുരുമുളകുപൊടി
മുളക് ചതച്ചത്
തയ്യാറാക്കുന്ന രീതി
ആദ്യം ബ്രഡ് സ്ലൈസ് എടുത്ത് അതിനുമുകളിൽ ബട്ടർ തേച്ച് കൊടുക്കുക. ബ്രെഡ് തിരിച്ചുവെച്ച് മുകളിൽ പിസ്സ സോസ് തേച്ച് കൊടുക്കണം. അതിനു മുകളിലായി ചീസ് വച്ച് കൊടുക്കാം. ഇനി ക്യാപ്സിക്കവും സവാളയും വെച്ചു കൊടുക്കാം. കുറച്ചു മുളക് ചതച്ചതും കുരുമുളകുപൊടിയും ഒറിഗാനോയും സ്പ്രെഡ് ചെയ്തു കൊടുക്കണം. ഇനി പാനിൽ ചെറുതീയിൽ വച്ച് ടോസ്റ്റ് ചെയ്തെടുക്കാം.