ആദ്യം കോഴിമുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിച്ച് ആവശ്യത്തിന് ഉപ്പും അതിലേക്ക് ചേർത്ത് ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്ത് എടുക്കണം. നന്നായി പതഞ്ഞു പൊങ്ങി വരുന്നത് വരെയും ബീറ്റ് ചെയ്യണം. ഇതിനെ നല്ല ചൂടായ പാനിലേക്ക് മുഴുവനായി ഒഴിച്ചു കൊടുക്കുക, മീഡിയം തീയിൽ വച്ച് നന്നായി വേവിച്ചെടുക്കണം. സൈഡ് പതിയെ വിട്ടു തുടങ്ങുമ്പോൾ സൈഡിലൂടെ ബട്ടർ ചേർത്ത് കൊടുക്കുക. ഇനി പതിയെ തിരിച്ചിട്ട് മറുവശം വേവിച്ചെടുക്കണം. കുറച്ചു മുളകുപൊടി സ്പ്രെഡ് ചെയ്തുകൊടുത്ത് ചൂടോടെ കഴിക്കാം.