തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ള തയാറെടുപ്പുകളിലേക്ക് രാഷ്ട്രീയ കക്ഷികൾ കടക്കുകയാണ്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മാറിയേക്കുമെന്ന സൂചന വന്നതോടെ പിൻഗാമിയാകാനുള്ള അണിയറ നീക്കം സജീവമായി നടക്കുകയാണ് കോൺഗ്രസ്സിൽ. ആര് പ്രസിഡന്റാകണമെന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വം ധാരണയിലെത്തട്ടെയെന്നാണ് ഇതുവരെയുള്ള ദേശീയ നേതൃത്വത്തിന്റെ നിലപാട്.
സർവേ നടത്തുന്നത് തെറ്റല്ല യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടുക എന്നതാണ് പ്രധാനം, അതിൽ പാർട്ടിയിലുള്ളവർ ഒറ്റക്കെട്ടാണ്. യുഡിഎഫിന് ഭൂരിപക്ഷം കിട്ടാനുള്ള എല്ലാ സംവിധാനങ്ങളും പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നും. കോൺഗ്രസ്സിന് ചുരുങ്ങിയത് 60 സീറ്റും ഘടക കക്ഷികൾക്ക് 30 സീറ്റും കിട്ടിയാൽ അത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം അതിനുള്ള സംവിധാനങ്ങൾ തങ്ങൾ ഒരുക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. വെറുതെ തമ്മിൽ തല്ലിക്കാൻ ആര് നോക്കിയാലും നടക്കില്ലേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രൂപ്പ് അടിസ്ഥാനത്തിൽ പേരു മുന്നോട്ടുവയ്ക്കുന്ന രീതിയില്ലെന്നതാണ് ഇത്തവണത്തെ മാറ്റം. മാന്യമായ പരിഗണന സുധാകരനോട് നിലനിർത്തിക്കൊണ്ടാകണം ചർച്ചയും നടപടികളുമെന്ന നിർബന്ധം സുധാകരനെ അനുകൂലിക്കുന്നവർക്കുമുണ്ട്. അക്കാര്യം ഹൈക്കമാൻഡും ഉറപ്പു കൊടുക്കുന്നു. എന്നാൽ നടന്ന ചർച്ചകളിൽ ആരോടും ഒരു പ്രശ്നവുമില്ലെന്നും ആരുടേയും അടുത്ത്പോയി അതൃപ്‌തി അറിയിച്ചിട്ടില്ലേയെന്നും സുധാകരൻ വ്യക്തമാക്കി. പുതിയൊരു സർക്കാർ വന്നിട്ട് രാജ്യത്തിൻറെ ഭാവിയെ തന്നെ ബാധിക്കുന്ന പല കാര്യങ്ങളെ കുറിച്ചും ധൈര്യത്തോടെ സംസാരിക്കുമെന്ന് ശശി തരൂരും പ്രതികരിച്ചു.
പലവിധ സാമുദായിക സമവാക്യങ്ങൾ പരിഗണിച്ച് ആന്റോ ആന്റണി, ബെന്നി ബഹനാൻ, സണ്ണി ജോസഫ്, അടൂർ പ്രകാശ് എന്നിവരുടെ പേരുകൾ സജീവ ചർച്ചയിലുണ്ട്. സീനിയോറിറ്റിയുടെ കൂടി അടിസ്ഥാനത്തിൽ കൊടിക്കുന്നിൽ സുരേഷിന്റെ പേരുമുയർന്നു. മുൻപ് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല വഹിച്ചിട്ടുള്ള എം.എം.ഹസന്റെ പേരും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.
STORY HIGHLIGHT: Leaders responded to the leadership change discussion and constituency survey