ആവശ്യമായ ചേരുവകൾ
ഉഴുന്ന് -1 കപ്പ്
കടലപ്പരിപ്പ് -1/4 കപ്പ്
പച്ചരി -1/4 കപ്പ്
വറ്റൽ മുളക് -10-12
കുരുമുളക് -1 ടേബിൾ സ്പൂൺ
കറിവേപ്പില
കായം -1/4 ടേബിൾ സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന രീതി
ഉഴുന്നും അരിയും കടലപ്പരിപ്പും നന്നായി കഴുകി വെള്ളം വാരാൻ വേണ്ടി വയ്ക്കുക. അതിനുശേഷം ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ഇട്ട് കരിഞ്ഞു പോകാതെ വറുത്തെടുക്കുക. വാങാൻ നേരത്തു കുരുമുളകും കൂടെ ചേർക്കുക. ഒരുപാത്രത്തിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് വറ്റൽ മുളകും കറിവേപ്പിലയും വറുത്തെടുക്കുക. മിക്സിയുടെ ചെറിയ ജാറിൽ വറുത്തെടുത്ത എല്ലാ സാധനങ്ങളും ഇട്ട് ആവശ്യത്തിന് ഉപ്പും കായപ്പൊടിയും ചേർത്ത് തരിതരിയായി പൊടിച്ചെടുക്കുക. ഒന്നു തണുത്തതിനു ശേഷം ഈർപ്പമില്ലാത്ത ഒരു കുപ്പിയിൽ ഇട്ടു സൂക്ഷിച്ചു വെക്കാം. വെളിച്ചെണ്ണയിൽ ചാലിച്ച് ആവശ്യാനുസരണം ഉപയോഗിക്കാം.