ആവശ്യമായ ചേരുവകൾ
പാൽപ്പൊടി -1 കപ്പ്
വെള്ളം -3/4 കപ്
മിൽക്ക് മെയ്ഡ് -1/3 കപ്പ്
കോൺഫ്ളർ -2 ടേബിൾ സ്പൂൺ
വാനില എസ്സെൻസ് -1/2 ടേബിൾ സ്പൂൺ
മിൽക്ക് ചോക്ലേറ്റ് -200 ഗ്രാം
കപ്പലണ്ടി -1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന രീതി
ഒരു പാത്രത്തിൽ പാൽപ്പൊടിയും വെള്ളവും ചേർത്ത് മിക്സ് ചെയ്ത് തിളപ്പിക്കുക. ഇതിലേക്ക് മിൽക്ക്മെയ്ഡ് കൂടി ചേർത്ത് യോജിപ്പിക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റാം. വാനില എസ്സെൻസ് കൂടെ ചേർത്ത് മിക്സ് ചെയ്തു നന്നായി തണുപ്പിക്കാം. ഇനി ഐസ് ക്രീം മോൾഡിലേക്ക് മാറ്റാം. നന്നായി സെറ്റ് ചെയ്തതിന് ശേഷം ഫ്രീസറിൽ വയ്ക്കണം, 8 മണിക്കൂറിനു ശേഷം ഉരുക്കിയ ചോക്ലെറ്റിൽ മുക്കി എടുക്കാം. ഒന്നുകൂടി തണുപ്പിച്ച ശേഷം കാഴിക്കാം.