ആവശ്യമായ ചേരുവകൾ
ഉരുളക്കിഴങ്ങ് പുഴുങ്ങിയത്- നാലെണ്ണം
സവാള- 1
തക്കാളി- 1
ക്യാപ്സിക്കം-1
പച്ചമുളക്- 1
ഉപ്പ് ആവശ്യത്തിന്
കുരുമുളകുപൊടി – ഒരു ടീസ്പൂൺ
ഗരം മസാല- അര ടീസ്പൂൺ
കോൺഫ്ലോർ -രണ്ട് ടേബിൾ സ്പൂൺ
കുരുമുളകുപൊടി- അര ടീസ്പൂൺ
വെള്ളം ആവശ്യത്തിന്
ഓട്സ്
തയ്യാറാക്കുന്ന രീതി
ആദ്യം ഉരുളകിഴങ്ങ് മിക്സ് റെഡിയാക്കണം. ഒരു ബൗളിലേക്ക് പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തിടുക. അതിലേക്ക് തക്കാളി, സവാള, പച്ചമുളക്, ക്യാപ്സിക്കം എന്നിവ ചേർത്ത് കൊടുക്കണം. ഒപ്പം ഗരംമസാലയും കുരുമുളകുപൊടിയും ഉപ്പും കൂടി ചേർത്ത് കൊടുക്കാം. ഇത് കൈ കൊണ്ട് കുഴച്ച് നല്ല സോഫ്റ്റ് ആയിട്ടുള്ള ഒരു മാവിന്റെ പരുവത്തിൽ ആക്കി എടുക്കണം. വേറൊരു ബൗളിലേക്ക് കോൺഫ്ലോറും കുരുമുളകുപൊടിയും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ലൂസ് ആയ ഒരു മിക്സ് തയ്യാറാക്കണം. ഇനി ഒരു പ്ലേറ്റിൽ ഓട്സ് എടുത്ത് വയ്ക്കുക. ഉരുളക്കിഴങ്ങ് മിക്സിൽ നിന്നും കുറച്ച് എടുത്ത് കൈവെള്ളയിൽ വച്ച് ബോൾ പോലെ ആക്കിയെടുക്കുക. കോൺഫ്ലോർ മുക്കി ഓട്സ് കോട്ട് ചെയ്തെടുക്കണം. എല്ലാം ഇതുപോലെ തയ്യാറാക്കിയതിനു ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തു കോരാം.