Movie News

രവി തേജയുടെ ‘മാസ് ജാതാര’ ടീസർ പുറത്തിറങ്ങി – mass jathara first glimpse ravi teja

തെലുങ്കില്‍ മാസ് മഹാരാജ എന്ന് അറിയപ്പെടുന്ന നടനാണ് രവി തേജ. അദ്ദേഹത്തിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് രവി തേജയുടെ വരാനിരിക്കുന്ന ചിത്രമായ മാസ് ജാതാരയുടെ ടീസർ പുറത്തിറക്കി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. രവി തേജ ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറായി എത്തുന്നു എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

മാസ്സ് ലുക്കിലും പതിവ് കോമിക് രംഗങ്ങളിലും രവി തേജയെ ടീസറിൽ കാണാം. രവി തേജയും സംവിധായകന്‍ ഭാനു ഭോഗവരാപ്പയുടെയും കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് മാസ് മഹാരാജ. ശ്രീലീലയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മാസ് ജാതാരയുടെ ചിത്രീകരണത്തിനിടെ രവി തേജയുടെ വലതുകൈയ്‌ക്ക് പരിക്ക് പറ്റിയിരുന്നു. തുടർന്ന്, നടൻ ഒരു സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. താരം ആറാഴ്ചത്തെ ബെഡ് റെസ്റ്റിലാണ്.

2025-ലെ സംക്രാന്തിയിലാണ് മാസ് ജാതാര ആദ്യം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. അപ്രതീക്ഷിതമായ കാരണങ്ങളാൽ ചിത്രം വൈകുകയായിരുന്നു. പുതിയ റിലീസ് തീയതി സംബന്ധിച്ച അപ്‌ഡേറ്റിനായി ഇപ്പോഴും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. സിത്താര എൻ്റർടെയ്ൻമെൻ്റ്‌സിനും ഫോർച്യൂൺ ഫോർ സിനിമാസിനും കീഴിൽ നാഗ വംശി എസ്, സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർമ്മാണം. ഭീംസ് സെസിറോലിയോ ആണ് ചിത്രത്തിന് ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത്.

STORY HIGHLIGHT: mass jathara first glimpse ravi teja