ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകന്‍ പ്രൊഫ. സതീഷ് പോള്‍ സ്വന്തം തിരക്കഥയില്‍ ഒരുക്കുന്ന ‘എസെക്കിയേല്‍’ എന്ന മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം എസെക്കിയേൽ പൂർത്തിയായി. കോതമംഗലത്തും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. ഓൾ സ്മൈൽസ് ഡ്രീം മൂവീസ്, പൈ മൂവീസ് എന്നീ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സതീഷ് പോൾ തന്നെയാണ് നിർവ്വഹിക്കുന്നത്.
സാധാരണയിൽ നിന്നും വ്യത്യസ്തമായി, യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി, ഏറെ നിഗൂഢതകൾ നിറഞ്ഞ ഒരു അന്വേഷണ ദൗത്യത്തിന്റെ കഥയാണ് എസെക്കിയേലിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നതെന്ന് സതീഷ് പോൾ പറയുന്നത്. പീറ്റർ ടൈറ്റസ്, ചൈതന്യ ഹേമന്ത് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടാവും എസെക്കിയേലിന്റെ നിർമ്മാണമെന്ന് നിർമ്മാതാവ് ടൈറ്റസ് പീറ്റർ വെളിപ്പെടുത്തി. യുവത്വത്തിന്റെ കഥ പറയുന്ന എസെക്കിയേലിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുക വഴി ചലച്ചിത്ര മേഖലയിലേയ്ക്ക് കടന്നു വരുന്ന പുതുതലമുറക്ക് ആവേശവും ആത്മവിശ്വാസവും നൽകാനാവുമെന്ന് കരുതുന്നതായി ഡോ. ടൈറ്റസ് പീറ്റർ പറഞ്ഞു. പീറ്റർ ടൈറ്റസ്, ചൈതന്യ ഹേമന്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഡോ. രജിത്ത്കുമാർ, ഡോ. ശോഭ, സെവൻ രാജ്, ലത ദാസ്, തുടങ്ങിയവരോടൊപ്പം മറ്റ് താരങ്ങളും അണിനിരക്കുന്നു. എഡിറ്റിംഗ് വിജി അബ്രഹാം, ക്യാമറ ആദർശ് പ്രമോദ്.
STORY HIGHLIGHT: investigation thriller movie ezekiel