ലീ അലി സംവിധാനം ചെയ്ത് എബിന്‍ സണ്ണി നിര്‍മ്മിച്ച് ശ്രീനിഷ് അരവിന്ദ്, അന്‍ഷാ മോഹന്‍, ആര്യ വിമല്‍, അദ്രി ജോ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന റണ്‍വേ എന്ന ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തു. L&E പ്രൊഡക്ഷന്‍സിന്റെ യു ട്യൂബ് ചാനലില്‍ ആണ് ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തത്. റിലീസിന് മുന്നേ തന്നെ പ്രിവ്യൂവിലൂടേയും മറ്റും മികച്ച അഭിപ്രായങ്ങള്‍ നേടിയ ഷോര്‍ട് ഫിലിം ആയിരുന്നു റണ്‍വേ. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ പോലും അധികം ചര്‍ച്ച ചെയ്യാത്ത ഫാഷന്‍ ലോകത്തെ പിന്നാമ്പുറ കഥകള്‍ ആണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. കൊച്ചിയില്‍ നടന്ന ഫാഷന്‍ മോഡലിങ് കേസുമായി കൂടി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ വികസിക്കുന്നത്. നജോസ് ആണ് ക്യാമറ, വികാസ് അല്‍ഫോന്‍സ് ആണ് എഡിറ്റിംഗ്. മ്യൂസിക് അശ്വിന്‍ റാം, അദ്രി ജോ ജിഷ്ണു എം നായര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ എഴുതിചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ലിറിക്കല്‍ വീഡിയോക്ക് മികച്ച അഭിപ്രായങ്ങള്‍ ആണ് ലഭിച്ചിരുന്നത്.