വയനാട്: വയനാടിനെ ഒഴിയാതെ പിന്നാലെ കൂടിയിരിക്കുന്ന ഒന്നാണ് വന്യജീവികളുടെ ആക്രമണം. നരഭോജി കടുവയുടെ ഭീതി ഒഴിഞ്ഞതിനുപിന്നാലെ മുട്ടിൽമലയിൽ പുലിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റിരിക്കുകയാണ്. പിണങ്ങോട് സ്വദേശി വിനീതിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം സ്വകാര്യ എസ്റ്റേറ്റിലായിരുന്നു സംഭവം. യുവാവിന്റെ പരിക്ക് ഗുരുതരമല്ല. ദിവസങ്ങൾക്ക് മുൻപ് പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച മേഖലയാണ് മുട്ടിൽമല.