സംസ്ഥാനത്തെ സഹകരണ മേഖലയെ പൊതുവിലും ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് ത്രിതല സംവിധാനത്തിൽ നിന്ന് ദ്വിതല സംവിധാനത്തിലേക്ക് മാറിയ കേരള ബാങ്കിന്റെ വിജയകരമായ കഴിഞ്ഞ അഞ്ചു വർഷക്കാല പ്രവർത്തനങ്ങളെ കുറിച്ചും പഠിക്കുന്നതിനായി സിക്കിം സംസ്ഥാന സഹകരണ ബാങ്കിൽ നിന്നുള്ള സംഘം കേരള ബാങ്ക് സന്ദർശിച്ചു.
സിക്കിം സംസ്ഥാന സഹകരണ ബാങ്ക് വൈസ്പ്രസിഡന്റ് കിഷോര്‍ കുമാർ ശർമ്മയുടെ നേതൃത്വത്തിലുള്ള 8-അംഗ സംഘമാണ് ബാങ്ക് സന്ദർശിച്ചത്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. ജോർട്ടി എം ചാക്കോ, ചീഫ് ജനറൽ മാനേജർ ശ്രീ. എ.ആർ. രാജേഷ്, ജനറൽ മാനേജർ ഡോ: ആർ. ശിവകുമാർ, മറ്റു ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി. കേരളത്തിലെ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ നടത്തുന്ന വിവിധോദ്ദേശ്യ പദ്ധതികൾ മാതൃകാപരമാണെന്നും
ഇതുപോലെ സിക്കിം സംസ്ഥാനത്ത് നടപ്പാക്കാൻ ശ്രമിക്കുമെന്നും ബാലരാമപുരം, നന്ദിയോട് സർവ്വീസ് സഹകരണ ബാങ്കുകൾ സന്ദർശിച്ച സംഘം അഭിപ്രായപ്പെട്ടു. രാജ്യത്ത് സംസ്ഥാന സഹകരണ ബാങ്കുകളിൽ വായ്പ ബാക്കിനിൽപ്പ് 50,000 കോടി രൂപ കവിഞ്ഞ ആദ്യ സംസ്ഥാന സഹകരണ ബാങ്ക് എന്ന നിലയിൽ കേരള ബാങ്കിന്റെ മെച്ചപ്പെട്ട ബാങ്കിംഗ് പ്രവർത്തനങ്ങളെക്കുറിച്ച് വളരെയേറെ മതിപ്പ് രേഖപ്പെടുത്തിയാണ് സംഘം മടങ്ങിയത്.
CONTENT HIGH LIGHTS; Sikkim State Bank team visits Kerala Bank: Multi-purpose projects run by Primary Agricultural Credit Unions are exemplary, team says