പാലക്കാട് : മതനിരപേക്ഷതയും വൈവിധ്യവുമാണ് ഇന്ത്യൻ ഭരണഘടനയുടെ ആത്മാവെന്നും ലോകത്തിനു മുന്നിൽ അഭിമാനപൂർവ്വം ഇന്ത്യ നിലനിൽക്കുന്നതും അതുകൊണ്ടാണെന്നും മുൻ കോൺസൽ, കോൺസലേറ്റ് ജനറൽ ഓഫ് ഇന്ത്യ- യു.എസ് കെ.ദേവദാസ് നായർ പറഞ്ഞു. പാലക്കാട് സൗഹൃദവേദി ഫൈൻ സെൻ്ററിൽ സംഘടിപ്പിച്ച ചർച്ചാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഭരണഘടന മൂല്യങ്ങൾ വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ ഭരണഘടന ലക്ഷ്യങ്ങൾ സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്നും’ അദ്ദേഹം പറഞ്ഞു. മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അഡ്വ.പി.പ്രേംനാഥ് വിഷയമവതരിപ്പിച്ചു. റിട്ട. എസ്.പി വിജയൻ, മുൻ ന്യൂനപക്ഷ വകുപ്പ് ഡയറക്ടർ വി.എസ്.മുഹമ്മദ് ഇബ്രാഹിം, നഗരസഭ കൗൺസിലർ എം.സുലൈമാൻ, ജിസ ജോമോൻ, പ്രഫ. അബൂബക്കർ, റിട്ട. ജോയിൻ്റ് രജിസ്റ്റാർ ചെന്താമരാക്ഷൻ, അഡ്വ.ഗിരീഷ്നൊച്ചുള്ളി, എഞ്ചി. എൻ.സി. ഫാറൂഖ്, എം.പി. മത്തായി മാസ്റ്റർ, അഡ്വ.രാജശ്രീ, അഡ്വ. രാഖി, എം.ജാഫറലി തുടങ്ങിയവർ സംസാരിച്ചു.
ആൾ ഇന്ത്യ പ്രിൻസിപ്പൽ അസോസിയേഷൻ്റെ നാഷൻ ബിൽഡർ അവാർഡ് നേടിയ ദീപജയപ്രകാശിനെ ചടങ്ങിൽ ആദരിച്ചു.
content highlight : Secularism and diversity are the spirit of Indian constitution